ഗൂഗിളിലെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല തുടങ്ങിയ ബില്യൺ ഡോളർ കമ്പനികളുടെ നിരവധി ഇന്ത്യൻ സിഇഒമാരെ നമുക്കറിയാം. ഈ പട്ടികയിൽ ഒരു പുതിയ പേരുകൂടി ഉണ്ട്. മൊണ്ടാനയിൽ ആസ്ഥാനമുള്ള മൾട്ടി ബില്യണയർ ഡാറ്റ ക്ലൗഡ് കമ്പനിയായ സ്നോഫ്ലെക്ക്, ഗൂഗിളിൻ്റെ പരസ്യ വിഭാഗത്തിൻ്റെ മുൻ മേധാവി ശ്രീധർ രാമസ്വാമിയെ അവരുടെ പുതിയ സിഇഒ ആയി നിയമിച്ചിരിക്കുകയാണ്. സ്നോഫ്ലേക്കിലെ ഇന്ത്യൻ വംശജനായ ആദ്യ സിഇഒയാണ് ശ്രീധർ. ഗൂഗിളിൽ 15 വർഷത്തെ സേവനത്തിന് ശേഷം ആണ് ശ്രീധർ സ്നോഫ്ലെക്കിലേക്ക് മാറിയത്. ഗൂഗിളിന്റെ പരസ്യ വിഭാഗത്തെ 1.5 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറിലേക്ക് വളർത്തിയ ആളാണ് ശ്രീധർ. സുന്ദർ പിച്ചൈ സിഇഒ ആയി സ്ഥാനം ഏറ്റെടുത്ത് മൂന്ന് വർഷത്തിന് ശേഷം രാമസ്വാമി കമ്പനി വിടുകയായിരുന്നു.

 സ്നോഫ്ലേക്കിൻ്റെ സിഇഒ ആയും ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായിരുന്നു ശ്രീധർ. 399680 കോടി രൂപയാണ് സ്നോഫ്ലേക്ക് കമ്പനിയുടെ നിലവിലെ വിപണി മൂല്യം

വെബ് സെർച്ച് ടെക്നോളജിയിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും പ്രാവീണ്യം നേടിയ ശ്രീധർ രാമസ്വാമി ലോകമെമ്പാടുമുള്ള 6000 പേരോളം ഉള്ള  ജീവനക്കാരെ പുതിയ AI അതിർത്തികളിലേക്ക് നയിക്കുന്ന ആളാണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ അദ്ദേഹം വായനയും ജോലിയും ഒരുപോലെ ഇഷ്ടപ്പെടുന്ന ആളാണ്. ഗൂഗിളിൻ്റെ കാലിഫോർണിയ ആസ്ഥാനത്തിന് സമീപം പരസ്യങ്ങളില്ലാത്ത ആദ്യത്തെ സ്വകാര്യ സെർച്ച് എഞ്ചിനായ നീവ അദ്ദേഹം അടുത്തിടെ പുറത്തിറക്കി. ഓൺലൈൻ പരസ്യങ്ങൾക്കായുള്ള ഗൂഗിളിൻ്റെ ഡാറ്റാ ട്രാക്കിംഗ് രീതികളിൽ മനംമടുത്താണ് രാമസ്വാമി നീവ ആരംഭിച്ചത്.

ഗൂഗിളിലെ മുൻ എഞ്ചിനീയറിംഗ് വൈസ് പ്രസിഡൻ്റായ വിവേക് രഘുനാഥനും മദ്രാസ് ഐഐടി ബിരുദധാരിയായ ശ്രീധർ രാമസ്വാമിയും ചേർന്നാണ് നീവ സ്ഥാപിച്ചത്. ഗൂഗിളിൻ്റെ ടാർഗെറ്റുചെയ്‌ത പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, താങ്ങാനാവുന്ന സബ്‌സ്‌ക്രിപ്‌ഷനുകളിലൂടെ പരസ്യരഹിത അനുഭവം നൽകാനാണ് നീവ ലക്ഷ്യമിടുന്നത്.  ഗൂഗിളിൻ്റെ ആധിപത്യത്തിൽ നിന്ന് മുക്തമാകാൻ നീവയ്ക്ക് കഴിഞ്ഞില്ലെങ്കിലും  ഒരു ഡസനോളം ഗൂഗിൾ ജീവനക്കാർ വിവിധ വകുപ്പുകളിലും റോളുകളിലും നീവയിൽ ചേർന്നിട്ടുണ്ട്.

2023-ൽ സ്നോഫ്ലെക്ക്,   നീവ   ഏറ്റെടുത്തിരുന്നു. മെഷീൻ ലേണിംഗ് ഡെവലപ്‌മെൻ്റിലെ ശ്രീധറിൻ്റെ പശ്ചാത്തലവും Bell Labs, Lucent Technologies, Epiphany, Inc. എന്നിവിടങ്ങളിൽ ഗവേഷകനും ഡാറ്റാബേസ് അനലിസ്റ്റുമായി പ്രവർത്തിച്ചതും ഗൂഗിളിൻ്റെ പരസ്യ സാമ്രാജ്യം ഭരിക്കാനുള്ള ശ്രീധറിന്റെ വിലപ്പെട്ട അറിവുകൾ ആയിരുന്നു. 

Sridhar Ramaswamy, formerly head of Google’s advertising division and founder of Neeva, is the new CEO of Snowflake. Discover his journey from IIT Madras to leading Snowflake in AI and data cloud innovations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version