വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്കാന് സഹാറ ഗ്രൂപ്പിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റ് നല്കാന് കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക.
ഇതിനിടയിൽ വയനാട്ടിലെ ദുരന്തബാധിതര്‍ക്കു മുഖ്യമന്ത്രി പിണറായി വിജയൻ സഹായധനം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം രൂപ നല്‍കും. 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 രൂപ നല്‍കും. കാണാതാവരുടെ ആശ്രിതര്‍ക്കു പൊലീസ് നടപടി പൂര്‍ത്തിയാക്കി സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 40 മുതൽ 60 ശതമാനം വരെ വൈകല്യമുണ്ടായവർക്കും ഗുരുതരമായി പരുക്കേറ്റവർക്കും 50,000 രൂപയും നൽകും. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ലഭിക്കുന്ന തുകയാണിത്.
താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളിലേക്കു മാറുന്നവര്‍ക്കു പ്രതിമാസ വാടകയായി 6000 രൂപ നല്‍കും. ബന്ധുവീടുകളിലേക്കു മാറുന്നവർക്കും ഈ തുക ലഭിക്കും. ദുരന്തബാധിതർക്കു സൗജന്യതാമസം ഒരുക്കുകയാണു സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
The Supreme Court has imposed Rs 2 crore in penalties on the Sahara Group for failing to comply with a court order, with the funds directed towards relief efforts for the Wayanad landslides. The landslides, which resulted in significant loss of life and displacement, have highlighted the urgent need for support and accountability.