മലപ്പുറം ജില്ലയിലെ അരീക്കോട് ആസ്ഥാനമായുള്ള ‘ഇന്റർവെൽ’ എന്ന വിദ്യാഭ്യാസ ടെക്‌നോളജി സംരംഭം ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ ‘എൻവീഡിയ’യുടെ സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ പദ്ധതിയിൽ ഇടംപിടിച്ചു. നിർമിത ബുദ്ധി (എ.ഐ.) യുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കമ്പനിക്ക് ഈ നേട്ടം ഉപകരിക്കും.

2021 ൽ ഒ.കെ.സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീൻ അസ്‌ലഹ് തടത്തിൽ, നാജിം ഇല്യാസ് എന്നിവർ ചേർന്നാണ് ഇന്റർവെൽ എന്ന ആശയം നടപ്പിലാക്കിയത്. വിദ്യാർഥികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു ലക്ഷ്യം. ഇന്റർവെലിനെ പരമ്പരാഗത എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളിൽനിന്നു വ്യത്യസ്തമാക്കുന്നത് അതിന്റെ സവിശേഷമായ വൺ-ടു-വൺ ലൈവ് ട്യൂട്ടറിങ് മോഡലാണ്. ഈ സംവിധാനത്തിൽ, ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകർ വിദ്യാർഥികൾക്കു നേരിട്ട് ക്ലാസുകൾ നൽകുന്നു. വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്റർവെലിനെ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു ശക്തിയായി മാറാൻ സഹായിച്ചിട്ടുള്ളത്.

 4,000 ലധികം അധ്യാപകരുടെ ശക്തമായ നിര തന്നെ ഇതിനു പിന്നിലുണ്ട്. ഇതിൽ 97 ശതമാനവും സ്ത്രീകളാണ്. പഠനശേഷം അധ്യാപകരാകാൻ സാധിക്കാതെ വീട്ടമ്മമാരാകേണ്ടിവന്ന വനിതകൾക്ക് അവരുടെ അധ്യാപന സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരമാണ് ഇന്റർ‌വെൽ ഒരുക്കുന്നത്. കൂടാതെ 250 ലധികം തൊഴിലാളികളും കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഈ പ്ലാറ്റ്ഫോം നിലവിൽ 30 രാജ്യങ്ങളിലായി 25,000 ത്തിലധികം വിദ്യാർഥികൾക്ക് സേവനം നൽകുന്നുണ്ട്.

Interval, an edtech startup based in Areekode, Malappuram, has been included in NVIDIA’s Startup Inception program. This recognition will enhance Interval’s AI capabilities, furthering its innovative one-to-one live tutoring model that serves over 25,000 students globally and supports a significant number of women educators.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version