അബുദാബി∙ ലുലു ഗ്രൂപ്പിന്റെ മാളുകളിലും സ്റ്റോറുകളിലും യുപിഐ പേയ്മെന്റ് സൗകര്യം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഇന്ത്യാ ഉത്സവിലാണ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന സംവിധാനം നിലവിൽ വന്നത്. യുപിഐ പേയ്മെന്റുകള്‍ ഇപ്പോള്‍ യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാണെന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ റൂപയ് കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താമെന്നും അറിയിച്ചു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അബുദാബി അല്‍ വഹ്ദ മാളില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന് എ.അമര്‍നാഥ് ആദ്യ യുപിഐ ഇടപാട് നിര്‍വ്വഹിച്ചു. ജി-പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പവേര്‍ഡ് ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്തുന്നതിന് പിഒഎസ് മെഷീനുകളില്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാം. പുതിയ പേയ്മെന്റ് സൗകര്യം ഓരോ വര്‍ഷവും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പത്ത് ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.
ഗള്‍ഫ് യാത്രക്കാര്‍ക്ക് എളുപ്പം യു.എ.ഇയിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കറന്‍സി വിനിമയം നടത്താതെ തന്നെ ഷോപ്പിംഗ് നടത്താന്‍ ഇതുവഴി സാധിക്കും.
LuLu hypermarkets in the UAE now accept UPI payments, offering Indian tourists a convenient way to pay in Indian rupees. This move is expected to enhance shopping convenience, lower processing fees, and boost local trade.