കഴിഞ്ഞ കുറച്ചു നാളുകളായി മാലിദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയതായി സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഈ വൈറൽ വാർത്തയെ കുറിച്ച് ചാനൽ ഐഎഎം ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധന.  ഫേസ്ബുക്കിലും എക്‌സിലും (മുമ്പ് ട്വിറ്റർ) വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ അവകാശവാദം തെറ്റാണ് എന്നാണ് വാർത്താ പരിശോധനയിൽ നിന്നും അറിയാൻ കഴിയുന്നത്. 

വൈറൽ ക്ലെയിം

923 കോടി രൂപയ്ക്ക് മാലദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയെന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ആരോപിക്കുന്നത്.  ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ മാലിദ്വീപ് സന്ദർശനം ഈ ആരോപണവിധേയമായ ഇടപാടിൻ്റെ ഭാഗമാണെന്ന് ആണ് മാർക്കണ്ഡേ പാണ്ഡെ എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഓഗസ്റ്റ് 12-ന് പോസ്‌റ്റ് ചെയ്‌ത  കുറിപ്പിൽ പറയുന്നത്.  മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ദ്വീപുകൾ ഇന്ത്യയ്ക്ക് നേരിട്ട് കൈമാറിയെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

വസ്തുതാ പരിശോധന കണ്ടെത്തലുകൾ

ChannelIAM ഈ പോസ്റ്റിന്റെ വസ്തുതാ പരിശോധന നടത്തുകയും ഈ അവകാശവാദങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തു.  ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഓഗസ്റ്റ് 9 മുതൽ 11 വരെ മാലദ്വീപ് സന്ദർശിച്ച സമയത്ത് , ഇന്ത്യ  ദ്വീപുകൾ വാങ്ങിയെന്ന വാദത്തിൽ വാസ്തവമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

ഔദ്യോഗിക സന്ദർശനം: ഡോ. ജയശങ്കർ തൻ്റെ സന്ദർശന വേളയിൽ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായി ഒരു ഔഗ്യോഗിക കൂടിക്കാഴ്ച ആണ് നടത്തിയത്.  ഈ കൂടിക്കാഴ്ചയെ വൈറൽ പോസ്റ്റിൽ തെറ്റായി ചിത്രീകരിക്കുകയായിരുന്നു.  തെറ്റായ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി ഇവരുടെ മീറ്റിംഗിൽ നിന്നുള്ള ഒരു  ഫോട്ടോയും തെറ്റായി ഉപയോഗപ്പെടുത്തി.

യഥാർത്ഥ ഇടപെടൽ: ഇന്ത്യ ധനസഹായം നൽകുന്ന ജല-മലിനജല പദ്ധതികളുടെ പൂർത്തീകരണം ആഘോഷിക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിൻ്റെ യഥാർത്ഥ ലക്ഷ്യം.  ഈ പദ്ധതികൾ മാലിദ്വീപിലെ 28 ദ്വീപുകൾ ഉൾപ്പെട്ടിരുന്നു.  പ്രസിഡൻ്റ് മുയിസുവിൻ്റെ ട്വീറ്റും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പത്രക്കുറിപ്പും ഇത് സ്ഥിരീകരിച്ചു.

പൊതു പ്രസ്‌താവനകൾ: സുരക്ഷ, വികസനം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണം എടുത്തുകാണിച്ചുകൊണ്ട് ഈ വികസന പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചതിനെക്കുറിച്ച് ആഗസ്റ്റ് 10-ന് പ്രസിഡൻ്റ് മുയിസു പോസ്റ്റ് ചെയ്തിരുന്നു.  ഡോ. ജയശങ്കർ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഔദ്യോഗിക പ്രസ്താവനകളിലും ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

മാലിദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയെന്ന വൈറൽ അവകാശവാദം സമഗ്രമായ വസ്തുതാ പരിശോധനയിലൂടെ വ്യാജമാണ് എന്ന് തെളിയിക്കപ്പെട്ടു.  ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിൻ്റെ സമീപകാല സന്ദർശനം, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആയിരുന്നില്ല. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത്തരം ക്ലെയിമുകളുടെ ആധികാരികത പരിശോധിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടുന്നതിന് മുൻപ് വിശ്വസനീയമായ ഉറവിടങ്ങളെ ആശ്രയിക്കേണ്ടത് അത്യാവശ്യവുമാണ്.

ChannelIAM Fact Check debunks a viral claim alleging that India purchased 28 islands from the Maldives. The claim, widely shared on social media, is false. The truth is linked to developmental projects funded by India, not a land transaction.

Share.

Comments are closed.

Exit mobile version