ഇന്ത്യയിലെ ഫാഷൻ രംഗം അതീവ വളർച്ചാ സാധ്യതയുള്ള മേഖലയാണെന്ന് വിലയിരുത്തപ്പെടുന്നു. വൻകിട ബ്രാൻഡുകൾ ആണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇതിനിടയിൽ ഒരു നിർണായകമായ നീക്കം നടത്തിയിരിക്കുകയാണ്, മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. പ്രമുഖ ഇറ്റാലിയൻ കോസ്മെറ്റിക്സ് ബ്രാൻഡായ ‘Kiko Milano’ ഇന്ത്യയിൽ കൊണ്ടു വരാനുള്ള 100 കോടി രൂപയുടെ കരാറിലാണ് റിലയൻസ് റീടെയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇത് നിലവിൽ വിപണിയിൽ മുന്നിട്ടു നിൽക്കുന്ന ടാറ്റ ബ്രാൻഡുകൾക്ക് അടക്കം വെല്ലുവിളി സൃഷ്ടിക്കുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.
സ്കിൻ കെയർ ഉല്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. ഡൽഹി, മുംബൈ, ലഖ്നൗ, പൂനെ അടക്കം ആറ് പ്രധാന നഗരങ്ങളിൽ ബ്രാൻഡ് സ്റ്റോറുകൾ ആരംഭിക്കാൻ നിലവിൽ പദ്ധതിയുണ്ട്. ഈ ഏറ്റെടുക്കലോടെ ഇന്ത്യൻ സൗന്ദര്യ വിപണിയിൽ റിലയൻസ് റീടെയിലിന് ഒരു പടി കൂടി കടന്ന് കരുത്ത് നേടാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
റിലയൻസ് റീടെയിലിന്റെ ചുമതല ഏറ്റെടുക്കുമ്പോൾത്തന്നെ കമ്പനിയുടെ പോർട്ഫോളിയോ വിപുലമാക്കണമെന്ന് ഇഷ അംബാനി തീരുമാനിച്ചിരുന്നു. ഹൈ പ്രൊഫൈൽ ഇന്റർനാഷണൽ ബ്രാൻഡുകളായ Versace, Armani, Balenciaga, Boss എന്നിവയെ ഇതിന് മുമ്പ് അവരുടെ നേതൃത്ത്വത്തിൽ റിലയൻസ് റീടെയിൽ ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ Kiko Milano കൂടി റിലയൻസ് റീടെയിലിന്റെ ഭാഗമാകുമ്പോൾ വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകൾക്ക് കനത്ത വെല്ലുവിളി ഉയരുമെന്നത് ഉറപ്പാണ്. ഇതിൽ പ്രധാനം ടാറ്റയുടെ Lakme, Nykaa എന്നീ ബ്രാൻഡുകളാണ്. കൂടാതെ LVMH, Sephora എന്നീ ആഗോള കമ്പനികൾക്കും റിലയൻസ് റീടെയിൽ വെല്ലുവിളി ഉയർത്തും.
നിലവിൽ ഇന്ത്യയിലെ പേഴ്സണൽ കെയർ ഉല്പന്നങ്ങളുടെ വിപണിക്ക് 16 ബില്യൺ ഡോളറിന്റെ മൂല്യമാണുള്ളത്. അതിവേഗത്തിൽ വളരുന്ന ഈ മേഖലയിൽ അഗ്രസീവായ നീക്കങ്ങളാണ് ഇഷ അംബാനിയുടെ നേതൃത്ത്വത്തിൽ റിലയൻസ് റീടെയിൽ നടത്തുന്നത്. നിലവിൽ രാജ്യത്തുട നീളം 20 ബ്യൂട്ടി സ്റ്റോറുകൾ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
മാസങ്ങളുടെ ചർച്ചകൾക്കും, വിലപേശലുകൾക്കും ഒടുവിലാണ് റിലയൻസ് റീടെയിൽ ഇറ്റലിയിലെ Percassi Group, ന്യൂഡൽഹി ആസ്ഥാനമായ DLF Brands എന്നിവയിൽ നിന്നും ‘Kiko Milano’ റിലയൻസ് റീടെയിൽ ഏറ്റെടുക്കുന്നത്.
1997 മുതൽ പ്രവർത്തന പാരമ്പര്യമുള്ള ബ്രാൻഡാണ് ‘Kiko Milano’. 1,200ൽ അധികം ബ്യൂട്ടി & സ്കിൻ കെയർ ഉല്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്.
Isha Ambani leads Reliance Retail in a strategic move by acquiring Italian cosmetics brand ‘Kiko Milano’ for ₹100 crore, challenging Tata and global brands in India’s booming beauty market.