മലയാളിയായ സഞ്ജയ് നെടിയറയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാർട്ട് ഗ്ലോബൽ എന്ന യുഎസ് ആസ്ഥനമായ കമ്പനി പുതിയ നിക്ഷേപത്തിനൊരുങ്ങുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഉപഭോക്താക്കളിൽ നിന്നും ആണ് സ്റ്റാർട്ട് ഗ്ലോബൽ നിക്ഷേപം സ്വീകരിക്കുന്നത്. 4 വർഷം മുൻപ് തുടങ്ങിയ കമ്പനിയിൽ ലോകത്തെ മുൻനിര നിക്ഷേപകർ പലരും ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആക്സിലറേറ്ററിൽ ഒന്നായ techstars ഇൽ ഇടം പിടിച്ചിട്ടുള്ള കമ്പനിയിൽ ട്വിറ്റെർ സ്ഥാപകൻ ബിസ്സ് സ്റ്റോൺ, Coinbase മുൻ CTO ബാലാജി ശ്രീനിവാസൻ, കനേഡിയൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ മാവെറിക്സ് സ്ഥാപകൻ ജോൺ ഋഫൊളോ, മാർക്ക് മയബാങ്ക് അടക്കം നിക്ഷേപം നടത്തിയിട്ടുള്ള കമ്പനി എന്നാൽ സ്വന്തം ഉപഭോക്താക്കൾക്കും നിക്ഷേപം നടത്താൻ ഉള്ള അവസരം ഒരുക്കുകയാണ്.
ലോകത്തെവിടെ ഇരുന്നു വേണമെങ്കിലും അമേരിക്കയിൽ ബിസിനെസ്സ് ചെയ്യാൻ ഉള്ള പ്ലാറ്റഫോം ആണ് സ്റ്റാർട്ട് ഗ്ലോബൽ. ഇതിനോടകം ലോകത്തെ 120 ഇൽ പരം രാജ്യങ്ങളിൽ നിന്നും 3000 ത്തോളം കമ്പനികൾ സ്റ്റാർട്ട് ഗ്ലോബൽ സേവനം ഉപയോഗിക്കുന്നുണ്ട്.
ഇവർ സ്റ്റാർട്ട് ഗ്ലോബൽ വഴി നടത്തുന്ന യുഎസ് ബിസിനസ്സുകൾ 2500 കോടി രൂപയിൽ അധികം വരുമാനം നേടിയതായി സ്റ്റാർട്ട് ഗ്ലോബൽ സിഇഒ സഞ്ജയ് നേടിയറ അറിയിച്ചു. തിങ്കളാഴ്ച യുഎസ് സമയം അനുസരിച്ച് എല്ലാ SEC ഫയലിംഗുകളും ചെയ്യുന്നുമെന്നും ബുധനാഴ്ചയോടെ അംഗീകാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കമ്പനിയിൽ കുറഞ്ഞത് 10 ഉയർന്ന നിക്ഷേപകരെങ്കിലും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കൾക്കൊപ്പം ലോകത്തെവിടെ നിന്ന് വേണമെങ്കിലും സ്റ്റാർട്ട് ഗ്ലോബലിൽ നിക്ഷേപം നടത്താം അതിനായി https://republic.com/startglobal എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Learn about Start Global, a US-based company led by Malayali Sanjay Nediyara, offering a unique investment opportunity to its customers. Discover how this platform is enabling businesses worldwide to thrive in the US market.