22.56 മില്യൺ ഡോളർ അതായത് ഏകദേശം 186 കോടി രൂപ സ്വന്തമാക്കിയ കോഗ്നിസൻ്റ് സിഇഒ രവികുമാർ സിംഗിസെട്ടി ആയിരുന്നു കഴിഞ്ഞ വർഷം ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ എക്സിക്യൂട്ടീവ്. പുതിയ ബിരുദധാരികൾക്ക് പ്രതിവർഷം 2.52 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ഒരു തൊഴിൽ പരസ്യം പോസ്റ്റ് ചെയ്തതിന് വിമർശനം നേരിടുകയാണ് ഈ ഐടി കമ്പനി ഇപ്പോൾ. രവി കുമാർ സമീപകാല ബിരുദധാരികൾക്കുള്ള റിക്രൂട്ട്മെൻ്റ് ഡ്രൈവ് അപേക്ഷാ തീയതിയായി ഓഗസ്റ്റ് 14 ലിസ്റ്റ് ചെയ്യുകയും 2.52 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 13 ന് ഇന്ത്യൻ ടെക് & ഇൻഫ്രയുടെ എക്സ് അക്കൗണ്ടിൽ ഇവർ ഈ ജോബ് വേക്കൻസി പോസ്റ്റ് ചെയ്തു. “2024 ബാച്ചിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷകളെ സ്വാഗതം ചെയ്തുകൊണ്ട് കോഗ്നിസൻ്റ് ഒരു ആവേശകരമായ ഓഫ്-കാമ്പസ് മാസ് റിയർ ഡ്രൈവ് പ്രഖ്യാപിക്കുന്നു. അപേക്ഷിക്കേണ്ട സമയപരിധി – ഓഗസ്റ്റ് 14. പാക്കേജ് – 2.52 രൂപ LPA” എന്നായിരുന്നു പോസ്റ്റ്. 2023 ജനുവരിയിൽ ആണ് 52-കാരനായ രവികുമാർ കോഗ്നിസൻ്റ് സിഇഒ ആയി ചുമതല ഏറ്റത്. കമ്പനിയുടെ പേപ്പറുകൾ പ്രകാരം, രവികുമാറിന്റെ ശമ്പളത്തിൻ്റെ ഭൂരിഭാഗവും ഓഹരികളുടെ രൂപത്തിലായിരുന്നു. അതിൻ്റെ മൂല്യം 20.25 മില്യൺ ഡോളർ അതായത് ഏകദേശം 169.1 കോടി രൂപ ആണ്. കോഗ്നിസൻ്റിൻറെ 19.35 ബില്യൺ ഡോളർ വരുന്ന വിൽപ്പനയുടെ 0.11% ആണ് രവികുമാറിന് നൽകിയത്.
20,000 രൂപ ശമ്പളം രൂപ നികുതിയും പിഎഫും കഴിഞ്ഞ് കയ്യില്‍ കിട്ടുക 18,000 രൂപ മുതല്‍ 19,000 രൂപ വരെ എന്നാണ് അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റുകളുടെ ശമ്പള പാക്കേജായി സ്ഥാപനം പുറത്ത് വിട്ട പരസ്യം. എന്നാൽ ഓഫർ ചെയ്ത ശമ്പളം കിഴിവുകൾക്ക് ശേഷം പ്രതിമാസം വെറും 18,000 മുതൽ 19,000 രൂപ വരെ ടേക്ക്-ഹോം പേ മാത്രമാണ് എന്ന് ഉപയോക്താക്കൾ കണക്കുകൂട്ടിയതോടെ തിരിച്ചടി രൂക്ഷമായി. മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ അടിസ്ഥാന ജീവിതച്ചെലവുകൾ നികത്താൻ ഈ തുക പര്യാപ്തമല്ലെന്ന് പല വിമർശകരും വാദിച്ചു, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും എൻട്രി ലെവൽ ശമ്പളവും തമ്മിലുള്ള വിടവ് എല്ലാവരും എടുത്തുകാണിച്ചു . വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കോഗ്നിസന്റിന് വലിയ ട്രോളാണ് നേരിടേണ്ടി വന്നത്. അതിന്റെ പ്രധാന കാരണം രാജ്യത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്നവരില്‍ ഒരാളാണ് കോഗ്നിസന്റിന്റെ സിഇഒ എന്നുള്ളത് തന്നെ.
Cognizant CEO Ravikumar Singisetty faced backlash for earning $22.56 million while the company offered fresh graduates a starting salary of Rs 2.52 lakh per annum. Critics highlight the growing wage disparity in the IT sector.