തൻ്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും കോളേജ് പ്രവേശനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു പ്രായത്തിൽ, മധ്യപ്രദേശിലെ മൊറേനയിൽ നിന്നുള്ള 19 കാരിയായ നന്ദിനി അഗർവാൾ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) എന്ന ഗിന്നസ് റെക്കോർഡ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

 നന്ദിനിയുടെ അക്കാദമിക് യാത്ര അസാധാരണമായത് തന്നെ ആയിരുന്നു. അവൾ 13-ആം വയസ്സിൽ പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയും 15-ആം വയസ്സിൽ 12-ാം ക്ലാസ്സ് പരീക്ഷയും പൂർത്തിയാക്കി. തൻ്റെ സ്‌കൂൾ സന്ദർശിച്ച ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതുപോലെ ഒരു റെക്കോർഡ് സ്വന്തമാക്കണം എന്ന ലക്ഷ്യം മുന്നിൽ വച്ച് തന്നെയാണ് നന്ദിനി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന ബഹുമതി നേടാൻ അവൾ നിരവധി വെല്ലുവിളികൾ തരണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഒരു അപ്രൻ്റീസ്ഷിപ്പ് നേടുന്ന കാര്യത്തിൽ. 16 വയസ്സുള്ളപ്പോൾ, പല സ്ഥാപനങ്ങളും അവളെ ഒരു അപ്രൻ്റീസായി സ്വീകരിക്കാൻ മടിച്ചു. നന്ദിനി പക്ഷെ തന്റെ ലക്ഷ്യത്തിൽ ഉറച്ചു നിന്നു. 2021-ൽ, 19-ആം വയസ്സിൽ, നന്ദിനി അഗർവാൾ CA ഫൈനൽ പരീക്ഷയിൽ 800-ൽ 614 (76.75%) മാർക്ക്  നേടികൊണ്ട് അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫലം പ്രഖ്യാപിക്കുമ്പോൾ അവൾക്ക് 19 വയസ്സും 330 ദിവസവുമായിരുന്നു പ്രായം, ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന പദവി അതിലൂടെ അവൾ ഔദ്യോഗികമായി സ്വന്തമാക്കി.

 ഈ യാത്രയിലുടനീളം നന്ദിനിക്ക് പിന്തുണയായി നിന്നത് ജ്യേഷ്ഠൻ ആണ്. സിഎ പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു നന്ദിനിയുടെ സഹോദരനും. അവൾ അഭിമുഖീകരിച്ച വെല്ലുവിളികൾ മനസ്സിലാക്കി, മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ജ്യേഷ്ഠനും അവൾക്കൊപ്പം നിന്നും. ഫൈനൽ മെറിറ്റ് ലിസ്റ്റിൽ നന്ദിനി ഒന്നാമതെത്തിയപ്പോൾ, അവളുടെ സഹോദരൻ അതേ പരീക്ഷയിൽ 18-ാം റാങ്ക് നേടി. 54.3K ഫോളോവേഴ്സുമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ് നന്ദിനി. 

Nandini Agrawal, a 19-year-old from Morena, Madhya Pradesh, has made history by becoming the world’s youngest female Chartered Accountant, recognized by Guinness World Records. Her journey of academic excellence and determination is an inspiration to many.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version