കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയം. 1956 ൽ കേരള പോലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലായ ശ്രീ എൻ. ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി ആണ് ഈ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. “പോലീസ് സ്റ്റേഡിയം” എന്നപേരിലും ഈ സ്റ്റേഡിയം അറിയപ്പെടുന്നു. ഇപ്പോഴിതാ തലസ്ഥാനത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നവീകരിക്കാൻ 2.5 കോടി രൂപ നിക്ഷേപിക്കുമെന്ന് സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന എഡിഷനിലെ ആറ് ഫ്രാഞ്ചൈസികളിലൊന്നായ തിരുവനന്തപുരം കൊമ്പൻസിൻ്റെ പ്രമോട്ടർമാർ അറിയിച്ചു. ഇവരുടെ ഹോം ഗ്രൗണ്ട് ആണ് ഈ സ്റ്റേഡിയം.
“ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മൂന്ന് വർഷത്തേക്ക് ഞങ്ങളുടെ ഹോം ഗ്രൗണ്ടായി നൽകി ഞങ്ങളെ കേരള പോലീസ് കനിയുകയായിരുന്നു. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ടെലികാസ്റ്റ് നിലവാരത്തിന് അനുസൃതമായി ഈ സ്റ്റേഡിയം നവീകരിക്കാൻ ഞങ്ങൾ ഏകദേശം 2.5 കോടി രൂപ നിക്ഷേപിക്കുന്നു” എന്നാണ് കൊമ്പൻസ് മാനേജിംഗ് ഡയറക്ടർ കെ സി ചന്ദ്രഹാസൻ പറഞ്ഞത്.
തിരുവനന്തപുരത്ത് ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിൻ്റെ ആവിർഭാവം കാലത്തിൻ്റെ പ്രശ്നമാണെന്ന് തിരുവനന്തപുരം കൊമ്പൻസ് ഡയറക്ടർ ടി ജെ മാത്യു തയ്യിൽ പറഞ്ഞു. നഗരത്തിലെ ജനപ്രിയ ക്ലബ്ബുകളിലൊന്നായ കോവളം എഫ്സിയുടെ ബോർഡ് അംഗം കൂടിയാണ് മാത്യു. നഗരത്തെ ഒരു ഫുട്ബോൾ ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രമോട്ടർമാർ പറഞ്ഞു.
കേരള ഫുട്ബോൾ അസോസിയേഷൻ ഫുട്ബാൾ ലീഗ് സെപ്തംബർ 7ന് കൊച്ചിയിൽ ആരംഭിക്കും. കണ്ണൂർ വാരിയേഴ്സ്, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക്, ഫോർക്ക കൊച്ചി എന്നിവയാണ് മറ്റ് ഫ്രാഞ്ചൈസികൾ.
The Chandrasekaran Nair Stadium in Thiruvananthapuram is set for a Rs 2.5 crore renovation by the Thiruvananthapuram Kompans, one of the six franchises in the Super League Kerala. The refurbishment will enhance the stadium to meet international telecast standards.