ശബരിമല(Sabarimala) സന്നിധാനത്ത് കഴിഞ്ഞ ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന് റിപ്പോർട്ട്. ഇതിനായി ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തു. 1.16 കോടിക്കാണ് സ്വകാര്യകമ്പനി കരാർ എടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്. എന്നാൽ ഹർജിയിൽ ആരോപിച്ച കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല. ഇതോടെ കേസ് തള്ളിപ്പോയി. എന്നാൽ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.

ഇതോടെ 6,65,127 ടിൻ കേടായ അരവണ സന്നിധാനത്ത് കെട്ടിക്കിടന്നു. ഇത് പിന്നീട് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശിച്ചു. എന്നാൽ നടപടികൾ നീണ്ടുപോയി. പുതിയ അറിയിപ്പ് പ്രകാരം സെപ്റ്റംബറോടെ കേടായ അരവണ പൂർണമായും നീക്കം ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിയാണ് അരവണ നശിപ്പിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ടെൻഡറിലെ ഏറ്റവും കുറഞ്ഞ തുക ഇവരുടേതാണ്. സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന അരവണ ഏറ്റുമാനൂരിലെ ഇന്ത്യൻ സെൻട്രിഫ്യൂജ് കമ്പനിയിൽ എത്തിക്കും. ടിന്നുകൾ പൊട്ടിച്ച് അരവണ മാറ്റിയെടുത്ത ശേഷമാണ് വളമാക്കുന്നത്.

ദേവസ്വംബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച മൂന്ന് കമ്പനികളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് 1.89 കോടി രൂപയും അക്വേഷ്യാ വാട്ടർ സൊല്യൂഷൻസ് 1.76 കോടി രൂപയുമാണ് അരവണ നശിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവുംകുറച്ച തുക ആവശ്യപ്പെട്ട ഇന്ത്യൻ സെൻട്രിഫ്യൂജിന് നൽകുമെന്നാണ് വിവരം. 

The Devaswom Board has contracted a private company for Rs 1.16 crores to destroy over 6.5 lakh tins of damaged Aravana stored at Sabarimala Sannidhanam. The process is set for completion by September.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version