സാങ്കേതികവിദ്യയുടെയും ഫാഷന്റെയും വ്യത്യസ്തമായ കൂടിച്ചേരല്‍ സാധ്യമാക്കി കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിച്ചിരിക്കുകയാണ് ശീമാട്ടി.
ഇഷ രവിയെന്ന എ ഐ ഫാഷന്‍ മോഡല്‍ ഇനി ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. ഇഷയുടെ ചുവടുവയ്പ്പ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെയും പുത്തന്‍ സാധ്യതകളെയും അടയാളപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. 22 വയസാണ് ഇഷ എന്ന എ ഐ ഫാഷന്‍ മോഡലിന്റെ പ്രായം.
അഞ്ച്മാസത്തോളം സമയമെടുത്താണ് ഇഷയെ തയാറാക്കിയിരിക്കുന്നത്. യാഥാര്‍ഥ മോഡലുകളെപ്പോലെ തന്നെ ഇനി ശീമാട്ടിയുടെ മുഖമാവുക ഇഷ ആയിരിക്കും. സാധാരണ ബ്രാന്‍ഡ് അംബാസിഡര്‍മാരെപ്പോലെ തന്നെയായിരിക്കും ഇഷയും ശീമാട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുക. ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇഷ ആക്ടീവായിക്കഴിഞ്ഞു.
രാജ്യത്ത് നിന്നും എ ഐ സാറ ശതാവരി മിസ് എ ഐ ആയിതില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശീമാട്ടി സി ഇ ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്റെ ഉള്ളില്‍ തെളിഞ്ഞ ആശയമായിരുന്നു എ ഐ മോഡല്‍ എന്നത്.
Discover Seematti’s groundbreaking AI fashion model, Isha Ravi, the new face of Kerala’s leading clothing retailer. Learn how this AI-driven innovation marks a new era in the fashion industry, blending technology and style.