ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂര്‍. 91.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ കപൂറിന് നിലവിലുള്ളത്. 91.3 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത്. മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോകനേതാവാണ് മോദി. 101.2 മില്യണിലധികം പേരാണ് മോദിയെ ട്വിറ്ററിൽ  പിന്തുടരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍. യഥാക്രമം 271 മില്യണും 91.8 മില്യണും ഫോളോവേഴ്‌സുള്ള ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്‌സുള്ള സെലിബ്രിറ്റികൾ. ഓഗസ്റ്റ് 15 റിലീസ് ചെയ്ത സ്ത്രീ 2 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂറിന് പുതിയ നേട്ടം.

 ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന് 85.1 മില്യണും ദീപിക പദുക്കോണിന് 79.8 മില്യണുമാണ് ഫോളോവേഴ്‌സിന്റെ എണ്ണം. എക്‌സില്‍ (പഴയ ട്വിറ്റർ) മറ്റ് ലോകനേതാക്കളേക്കാള്‍ ഏറെ മുന്നിലാണ് നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരേക്കാള്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മോദി ബഹുദൂരം മുന്നിലാണ്. ഓഫീസ് ഓഫ് ദ പ്രൈംമിനിസ്റ്റര്‍(പിഎംഒ) എന്ന എക്‌സ് അക്കൗണ്ടിന് 56 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. 26.7 മില്യണ്‍ ഫോളോവേഴ്‌സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, 27.6 മില്യണ്‍ ഫോളോവേഴ്‌സുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് എക്‌സില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഇന്ത്യന്‍ നേതാക്കള്‍. 

Bollywood star Shraddha Kapoor surpasses Indian Prime Minister Narendra Modi on Instagram with 91.5 million followers, marking a new social media milestone. Despite this, Modi continues to dominate on X with over 101.2 million followers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version