Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
News Update

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ ജഗദീഷ് പളനിസാമിയെ നിയമിച്ചതിന് തൊട്ടുപിന്നാലെ, വിജയിയുടെ റിലീസാകാനുള്ള 'ജനനായകൻ' എന്ന ചിത്രത്തിന്റെ നിർമ്മാതാവും കെവിഎൻ ഗ്രൂപ്പ് ചെയർമാനുമായ കെ. വെങ്കിട്ട നാരായണനെ ന്യൂഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ‌നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
News DeskBy News Desk27 June 2026Updated:27 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ  ഏറ്റവും അടുത്ത അനുയായികളെ സുപ്രധാന പദവികളിൽ നിയമിച്ചതിനെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ ജഗദീഷ് പളനിസാമിയെ നിയമിച്ചതിന് തൊട്ടുപിന്നാലെ, വിജയിയുടെ റിലീസാകാനുള്ള ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവും കെവിഎൻ ഗ്രൂപ്പ് ചെയർമാനുമായ കെ. വെങ്കിട്ട നാരായണനെ ന്യൂഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ‌നിയമിച്ചതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

Tamil Nadu special representative controversy

കേന്ദ്ര മന്ത്രാലയങ്ങളുമായുള്ള ഏകോപനം, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം ഉറപ്പാക്കൽ തുടങ്ങിയ സുപ്രധാന ചുമതലകളുള്ള ഈ തസ്തികയിലേക്ക് ഒരു വർഷത്തെ താൽക്കാലിക കാലാവധിയിലാണ് വെങ്കിട്ട നാരായണനെ നിയമിച്ചിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സിനിമ നിർമ്മിച്ചതാണോ ഈ പദവിയിലേക്കുള്ള യോഗ്യതയെന്നും, കർണാടക സ്വദേശിയായ ഒരാളെ ഡൽഹിയിൽ തമിഴ്‌നാടിന്റെ മുഖമായി നിയമിച്ചതിലൂടെ സംസ്ഥാന താല്പര്യങ്ങൾ ബലികഴിക്കുകയാണെന്നും ആരോപിച്ച് ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.

മേക്കേദാട്ടു അണക്കെട്ട് തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധമുള്ള വെങ്കിട്ട നാരായണന്റെ നിയമനം തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രവുമായുള്ള സംസ്ഥാനത്തിന്റെ പ്രധാന ആശയവിനിമയ പദവിയുടെ പ്രാധാന്യം കുറയ്ക്കുന്നതാണ് ഇത്തരം സിനിമാ സൗഹൃദ നിയമനങ്ങളെന്ന് ഡിഎംകെ എംപി പി. വിൽസൺ വിമർശിച്ചപ്പോൾ, തമിഴ്‌നാടിനെ പ്രതിനിധീകരിക്കാൻ കർണാടകയിൽ നിന്നുള്ള ആളാണോ വേണ്ടതെന്ന് എഐഎഡിഎംകെയും ചോദ്യം ചെയ്തു.

മുഖ്യമന്ത്രി വിജയിയുടെ വിഖ്യാത ചിത്രങ്ങളായ മാസ്റ്റർ, ലിയോ എന്നിവയുടെ കോ-പ്രൊഡ്യൂസറും പ്രമുഖ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയായ ‘ദി റൂട്ട്’ മേധാവിയുമായ ജഗദീഷ് പളനിസാമിയെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിന് പിന്നാലെയാണ് പുതിയ നിയമനവും വിവാദത്തിലായിരിക്കുന്നത്. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പ്രചാരണങ്ങളിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചവരാണ് ഈ രണ്ടുപേരും എന്നതും, സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവിന് ഡൽഹിയിൽ പ്രത്യേക പദവി നൽകിയതുമാണ് പ്രതിപക്ഷത്തിന് വിജയ് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള പുതിയ ആയുധമായി മാറിയിരിക്കുന്നത്.

Tamil Nadu CM Vijay faces political backlash after appointing ‘Jana Nayagan’ producer K. Venkata Narayanan as the state’s special representative to Delhi

AIADMK banner CM Vijay Delhi special representative DMK Jagadish Palanisamy Jana Nayagan producer Tamil Nadu controversy Tamil Nadu Politics TVK Venkata Narayanan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026

ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

27 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil