സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ അടങ്ങുന്ന ഡ്രോൺ ക്യാമറകൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ പിന്തുണ. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോയ്‌സ് ഇൻഫോടെക്ക് കമ്പനിക്കാണ് കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെ ടെലികോം ടെക്‌നോളജി ഡെവലപ്മെൻറ് ഫണ്ടിൽ നിന്നും 1.5 കോടി അനുവദിച്ചത്. നിലവിൽ ഇസ്രായേലിൽ നിന്നാണ് രാജ്യം ഇത്തരം ഡ്രോണുകൾ വാങ്ങുന്നത്. രണ്ടരക്കോടി രൂപവരെയാണ് ക്യാമറയുടെ വില.

ഇത് തദ്ദേശീയമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ 25 ലക്ഷമായി കുറയ്ക്കാം എന്നതാണ് ഈ പദ്ധതിക്ക് പിന്നിൽ. അതിർത്തിയിൽ നടക്കുന്ന ആൾപെരുമാറ്റം കൃത്യതയോടെ മനസിലാക്കാൻ ഇത് സഹായിക്കും. ഒരു വർഷം കൊണ്ട് ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ആണ് കരാർ. പ്രാഥമിക ഘട്ടം വിജയകരമായാൽ അഞ്ചുകോടി വരെ സഹായം ഉയരും.

മലയാളിയും കോഴിക്കോട് സ്വദേശിയുമായ ടി ജിതേഷ് ആണ് ട്രോയ്‌സ് ഇൻഫോടെക്കിന്റെ സ്ഥാപകൻ. അനുപം ഗുപ്ത, രജിൽ രാഘവൻ, ടി ഇ നന്ദകുമാർ എന്നിവർ സഹസ്ഥാപകർ ആണ്. 2018 ൽ ആണ് ട്രോയ്‌സ് ഇൻഫോടെക്ക് സ്ഥാപിതമായത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 150 ഓളം പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്.

രണ്ടു കിലോമീറ്റർ വരെ ഉയരത്തിൽ നിന്നും ചിത്രമെടുക്കാനും വൈഫൈ ഹാലോ സാങ്കേതിക വിദ്യ ഉപയോഗിച്ച് തത്സമയം അത് ഡേറ്റ സെന്ററിൽ എത്തിക്കാനും സാധിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് എന്ന് സിഇഒ ടി ജിതേഷ് പറഞ്ഞു.

The Indian government has allocated ₹1.5 crore from the Telecom Technology Development Fund to Troyes Infotech for developing facial recognition drones. This initiative aims to reduce costs and enhance border security with locally developed technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version