കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ നാഴികക്കല്ലാവാൻ പിണറായി കേന്ദ്രമാക്കി എഡ്യൂക്കേഷൻ ഹബ്ബ്  രണ്ടു വർഷത്തിനകം നിലവില്‍ വരും.  മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട പിണറായി എഡ്യൂക്കേഷൻ ഹബ്ബിനു മേന്മകൾ ഏറെയാണ്.   ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വിദേശപഠനം വേണമെന്ന ആശയത്തിന് ബദലാകാൻ ഒരുങ്ങുകയാണ് പിണറായി എഡ്യൂക്കേഷൻ ഹബ്ബ് . മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിലല്ല, പിണറായി ഗ്രാമത്തിന്റെ പേരിലാണ് എഡ്യൂക്കേഷൻ ഹബ്ബ് അറിയപ്പെടുക എന്നൊരു തിരുത്തുമുണ്ട്.  

 കിൻഫ്ര മുഖാന്തരം ഏറ്റെടുത്ത 13.6 ഏക്കർ സ്ഥലത്താണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രവും ബയോ ഡൈവേഴ്സിറ്റി പാർക്കും നിർമ്മിക്കുന്നത്. പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിലാക്കിയുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്. വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും ഒരുപോലെ മാറ്റമുണ്ടാക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്ബ് പദ്ധതിയിലൂടെ സാധിക്കും

 13 ഏക്കറില്‍ 285 കോടി രൂപ മുടക്കി ഒരുങ്ങുന്ന ഈ എജ്യൂക്കേഷന്‍ ഹബ്ബിൽ  പോളിടെക്നിക്ക് കോളേജ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, സിവില്‍ സര്‍വ്വീസ് അക്കാദമി എന്നിവയാണ് ആദ്യഘട്ടത്തിൽ യാഥാർത്ഥ്യമാവാൻ പോകുന്നത്. ഈ എജ്യൂക്കേഷന്‍ ഹബ്ബിനോട് അനുബന്ധിച്ചുതന്നെ ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിൽ കേരളത്തിലുണ്ടായ വിദ്യാഭ്യാസ മേഖലയിലെ അഭൂതപൂർവമായ വളർച്ചയുടെ ഫലമാണ്  പിണറായിയിൽ ഒരുങ്ങുന്ന എജ്യൂക്കേഷന്‍ ഹബ്ബ്.  

പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ വരുന്ന ഐ.ഐ.ടി യിൽ   വിവിധ ട്രേഡുകളിൽ 30 യൂണിറ്റുകളിലായി ഏകദേശം 656 പേർക്ക് രണ്ട് ഷിഫ്റ്റായി തൊഴിൽ പരിശീലനം നൽകും. ഇവിടെ  ഏഴ് നില കെട്ടിടം,15 ക്ലാസ്സ് റൂമുകൾ,ലാബുകൾ,സെമിനാർ ഹാളുകൾ,ഓഡിറ്റോറിയം,സ്റ്റാഫ് റൂമുകൾ,ലൈബ്രറി തുടങ്ങിയ സജീകരണങ്ങളുണ്ടാകും.

പോളി ടെക്നിക്ക് വിഭാഗത്തിൽ14 ക്ലാസ് മുറികൾ,ലാബ്,വർക്കഷോപ്പ്,കോൺഫറൻസ് റൂം,സ്റ്റാഫ് റൂം, . 4 ഡിപ്ലോമ കോഴ്സുകളിലായി 240 കുട്ടികൾക്ക് വൈദഗ്ധ്യം നൽകാൻ സാധിക്കും. ഐ .എച്ച് .ആർ .ഡി കോളേജ് ആസ്ഥാനമാക്കി 19 ക്ലാസ്സ് മുറികൾ,2 കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,സെമിനാർ ഹാൾ,സ്റ്റാഫ് റൂമുകൾ എന്നിവയുണ്ടാകും. ഇവിടെ .ബിരുദം , ബിരുദാനന്തര ബിരുദ കോഴ്സുകളിലായി ഏകദേശം 300 പേർക്ക് പ്രവേശനം ലഭിക്കും .

 ഹബ്ബിന്റെ ഐക്കോൺ വിഭാഗമായ സിവിൽ സർവീസ് അക്കാഡമിയിൽ അഞ്ച് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. ഒപ്പം 150 വിദ്യാർത്ഥികൾക്ക് താമസസൗകര്യവും കിഫ്‌ബി ഒരുക്കും.

ഹോട്ടൽ മാനേജ് മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ ക്ലാസ്സ്മുറികൾ,ലാബുകൾ,കിച്ചൺ,റെസ്റ്റോറന്റ് ,സെമിനാർ ഹാളുകൾ,ലൈബ്രറി,സ്റ്റാഫ് റൂമുകൾ,ഓഡിറ്റോറിയം,ബോഡ് റൂമുകൾ ഉൾപ്പെടെ 150 വിദ്യാത്ഥികൾക്കുള്ള താമസ സൗകര്യവും ഉണ്ട്.

പിണറായി ഹബ്ബിലെ പൊതു സൗകര്യങ്ങളിൽ 2000 പേർക്കുള്ള ഓപ്പൺ എയർ തിയേറ്റർ,600 പേർക്കുള്ള പൊതു ഓഡിറ്റോറിയം,പൊതു കാന്റീൻ,15 മുറി അതിഥി മന്ദിരം,ലൈബ്രറി എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതി നിർമ്മാണ കാലാവധി 24 മാസമാണ്. ഊരാലുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കുന്നത്.

The Pinarayi Education Hub, set to be established in two years, will revolutionize education in Kerala. This 285-crore project includes a Polytechnic College, Hospitality Management Institute, and Civil Service Academy, along with a Biodiversity Park and various public facilities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version