ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും കിട്ടി. മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കുകയും ചെയ്തിരുന്നു താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവിൽ 3.81 കോടി സബ്സ്ക്രൈബേഴ്സ് ആണ് താരത്തിനുള്ളത്.
യൂട്യൂബിലെ സകല റെക്കോർഡുകളും തകർത്ത് റൊണാൾഡോ മുന്നേറുമ്പോൾ എത്ര രൂപയാണ് ഈ ദിവസങ്ങളില്‍ താരത്തിന് ലഭിച്ചത് എന്ന സംശയം പലർക്കുമുണ്ട്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലില്‍ 19 വിഡിയോകള്‍ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 100 മില്യണ്‍ ( 10 കോടി) വ്യൂസാണ് ലഭിച്ചിരിക്കുന്നത്. യൂ ട്യൂബ് വീഡിയോ വഴിയുള്ള വരുമാനത്തെ സംബന്ധിച്ചുള്ള Thinkific ൻ്റെ ഗവേഷണപ്രകാരം ഒരു കോടി രൂപയ്ക്കും 5 കോടി രൂപയ്ക്കും ഇടയില്‍ ലഭിക്കാനാണ് സാധ്യത. താരത്തിൻ്റെ പര്യസ്യ വരുമാനം, സ്പോണ്‍സർഷിപ്പ് വഴി ലഭിക്കുന്ന പണം എന്നിവയെക്കാള്‍ നിസാര തുകയാണിത്. 1400 കോടിയോളം രൂപയാണ് ക്രിസ്റ്റ്യാനോയുടെ വാർഷിക വരുമാനം.
റൊണാള്‍ഡോയ്ക്ക് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാമില്‍ 636 മില്യണും ഫെയ്സ്ബുക്കില്‍ 170 മില്യണും ഫോളോവേഴ്സ് ഉണ്ട്. എക്സില്‍ (പഴയ ട്വിറ്റര്‍) 112.5 മില്യണ്‍ ആളുകളാണ് റൊണാള്‍ഡോയെ പിന്തുടരുന്നത്. നാളെ വ്യാഴാഴ്ച സൗദി പ്രോ ലീഗിലെ പുതിയ സീസണിലെ ആദ്യ മല്‍സരത്തിന് തയ്യാറെടുക്കവെയാണ് യൂട്യൂബ് ചാനലുമായി (Cristiano’s Youtube Channel) സൂപ്പര്‍ താരത്തിന്റെ രംഗപ്രവേശം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയവയിലൂടെ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ്ബ് അല്‍ നസ്‌റിലെത്തി നില്‍ക്കുന്ന ശ്രദ്ധേയമായ കരിയറിനുടമയാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Cristiano Ronaldo, the highest-paid athlete globally, has launched his YouTube channel ‘UR Cristiano,’ amassing over 3.8 crore subscribers in just two days. His venture into YouTube expands his social media dominance and opens a lucrative new revenue stream.