നവംബറിൽ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിൻറെ പ്രചരണാർത്ഥം കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ഹഡിൽ ഗ്ലോബർ റോഡ് ഷോയ്ക്ക് തുടക്കമായി. കേരള സ്റ്റാർട്ടപ്പ് മിഷൻറെ കളമശേരിയിലെ കാമ്പസിൽ വെള്ളിയാഴ്‌ച ആണ് റോഡ് ഷോ നടന്നത്. ആഗസ്റ്റ് 24 ശനിയാഴ്ച കോഴിക്കോട് യുഎൽ സൈബർപാർക്കിലും, 27 ചൊവ്വാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലും റോഡ് ഷോ നടക്കും. നവംബർ 28, 29, 30 എന്നീ തിയതികളിൽ തിരുവനന്തപുരത്താണ് ഹഡിൽ ഗ്ലോബൽ സമ്മേളനം നടക്കുന്നത്. വിപുലമായ അവസരങ്ങളും വ്യാവസായിക പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും ഒക്കെയായി മുൻകാലങ്ങളിൽ അരങ്ങേറിയതിനേക്കാൾ   വിപുലമായി ആണ് ഹഡിൽ ഗ്ലോബൽ ഇത്തവണ ഒരുങ്ങുന്നത്.

 “നിങ്ങളുടെ ദിനചര്യകളിൽ നിന്നൊന്നു മാറി പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ, ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, നമുക്ക് ചുറ്റുമുള്ള മനുഷ്യർ എന്നിവയിലേക്ക് പോകണം. അതുകൊണ്ട് തന്നെയാണ് നിങ്ങൾ ഓരോരുത്തരും ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കണം എന്ന് പറയുന്നതും. ദിവസവും ഫോളോ ചെയ്യുന്ന വർക്ക് പാറ്റേണുകളിൽ നിന്നും അല്ലെങ്കിൽ ജീവിത രീതികളിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് മാറ്റത്തിന്റെ ഒരു ലോകത്തേക്ക് സഞ്ചരിക്കണം. അത്തരം ഒരു മാറ്റവുമായി ഹഡിൽ ഗ്ലോബൽ 2024 നു സാക്ഷിയാവാൻ കോവളത്തേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു” എന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സിഇഒ അനൂപ് അംബിക പറഞ്ഞത്.

“ഹഡിൽ ഗ്ലോബൽ ഇത്തവണ വിപുലമായി തന്നെയാണ് ഒരുക്കുന്നത്.  നിക്ഷേപകരുടെയും കോർപ്പറേറ്റുകളുടെയും ഓഹരി ഉടമകളുടെയും വൈവിധ്യമാർന്ന ഒരു  ഗ്രൂപ്പ് ഇവിടെ ഒരുമിക്കുന്നുണ്ട്. ഇവൻ്റിൽ ഒരു പ്രത്യേക സഹസ്ഥാപക ഡേറ്റിംഗ് ഉണ്ടായിരിക്കും. ഈ സ്പീഡ് ഡേറ്റിംഗ്, സ്റ്റാർട്ടപ്പുകളെ അവരുടെ സംരംഭങ്ങൾക്ക് അനുയോജ്യമായ പങ്കാളികളെയും വിഭവങ്ങളെയും കണ്ടെത്താൻ സഹായിക്കുന്ന പ്രോഗ്രാം ആയിരിക്കും. നിങ്ങൾക്ക് ഒരു ആശയം ഉണ്ട് എങ്കിൽ അതിനെ ബിസിനസാക്കി മാറ്റുവാനുള്ളത് എല്ലാം ഇവിടെ ഉണ്ടാകും.” എന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ബിസിനസ് ലിങ്കേജ് & സ്റ്റാർട്ടപ്പ് ലൈഫ് സൈക്കിൾ മേധാവി അശോക് പഞ്ഞിക്കാരൻ പറഞ്ഞത്.

വ്യവസായ വിദഗ്ധരിൽ നിന്നും നിക്ഷേപകരിൽ നിന്നും ലഭ്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ 100-ലധികം സ്റ്റാർട്ടപ്പുകൾ അവരുടെ നൂതനാശയങ്ങൾ പ്രോഗ്രാമിൽ പ്രദർശിപ്പിക്കും. സാധ്യതയുള്ള നിക്ഷേപകരുമായും പങ്കാളികളുമായും ഉള്ള സെഷനുകൾ ഉൾപ്പെടെ നെറ്റ്‌വർക്കിംഗ് ഇവൻ്റുകളിൽ നിന്ന് പങ്കെടുക്കുന്നവർക്ക് ഇത് ഏറെ പ്രയോജനം ആയിരിക്കും. അതുപോലെ തന്നെ പഴങ്ങൾ, വിളകൾ, തിനകൾ എന്നിവയിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദവും ഉയർന്ന നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ ഈ ഇവൻ്റ് ഹൈലൈറ്റ് ചെയ്യും.

Discover the kickoff of Huddle Global 2024 with the Kochi Edition Road Show, offering expanded opportunities for startups, innovators, and industry leaders ahead of the main event in November.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version