ഡിജിറ്റല്‍ പേയ്മെന്റ്സ് കമ്പനിയായ ഫോണ്‍പേ, അതിന്റെ യുപിഐ പ്ലാറ്റ്ഫോമില്‍ ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചു. സ്വന്തം ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക്, ഈ ക്രെഡിറ്റ് ലൈനുകളെ ഫോണ്‍ പേയിലെ യുപിഐയുമായി ബന്ധിപ്പിക്കാനും തടസ്സമില്ലാതെ മെര്‍ച്ചന്റ് പേയ്മെന്റുകള്‍ നടത്താനും സാധിക്കുമെന്ന് ഫോണ്‍ പേ അറിയിച്ചു.
‘ഈ ഫീച്ചര്‍ ദശലക്ഷക്കണക്കിന് വ്യാപാരികളില്‍ നിന്ന് എളുപ്പത്തില്‍ പര്‍ച്ചെയ്സുകള്‍ നടത്താനും പ്രതിമാസ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഹ്രസ്വകാല ക്രെഡിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു,’- ഫോണ്‍പേ പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തിടെ യുപിഐയുടെ വ്യാപ്തി വിപുലീകരിച്ച് പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിന് പിന്നാലെയാണ് ഫോണ്‍പേ പുതിയ സേവനം അവതരിപ്പിച്ചത്.ക്രെഡിറ്റ് ലൈനുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വ്യാപാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
‘ഫോണ്‍പേ പേയ്മെന്റ് ഗേറ്റ് വേയിലെ വ്യാപാരികള്‍ക്ക് അവരുടെ ഉപഭോക്താക്കള്‍ക്ക് ഒരു അധിക പേയ്മെന്റ് ഓപ്ഷന് വാഗ്ദാനം ചെയ്യാന്‍ ഈ ഓപ്ഷന് അനുവദിക്കുന്നു.ഈ ഓഫര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒരു പേയ്മെന്റ് ഓപ്ഷനായി ‘യുപിഐയിലെ ക്രെഡിറ്റ് ലൈന്‍’ ചേര്‍ക്കാന്‍ വ്യാപാരികള്‍ ഫോണ്‍പേ പേയ്മെന്റ് ഗേറ്റ് വേയുമായി സംയോജിപ്പിക്കേണ്ടതുണ്ട്,’- ഫോണ്‍പേ പറഞ്ഞു. ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യുപിഐ വഴി ആക്സസ് ചെയ്യാന്‍ ഈ ഉല്‍പ്പന്നം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു.
PhonePe introduces a Credit Line feature on its UPI platform, allowing customers to link their bank credit lines with UPI for seamless merchant payments.