ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതാണെന്ന്‌ ആലോചിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അങ്ങിനെ ഒരു ഗ്രാമം ഉണ്ടോ? ഉണ്ട് എന്ന് തന്നെ ആണ് ഉത്തരം. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലാണ്. വ്യാവസായിക മേഖലയിൽ ഗുജറാത്തിന്റെ വളർച്ച എന്നും ചർച്ചചെയ്യപ്പെടാറുണ്ട്. എന്നാൽ ഗുജറാത്തിലെ അതിശയകരമായ സമ്പൽസമൃദ്ധിയുള്ള ഒരു ഗ്രാമത്തേക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ  പുറത്തുവരുന്നത്. മധാപർ എന്ന ഗ്രാമം ഗുജറാത്ത് എന്ന സംസ്ഥാനത്തെയോ ഇന്ത്യ എന്ന രാജ്യത്തെയോ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. 7,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇവിടുത്തെ  ഗ്രാമവാസികൾക്കുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പട്ടേൽ വിഭാഗക്കാരാണ് ഈ ഗ്രാമത്തിൽ കൂടുതലായുമുള്ളത്. പ്രവാസി നിക്ഷേപമാണ് മധാപർ ഗ്രാമത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം എന്ന പദവി നേടിക്കൊടുത്തത്. ഈ ഗ്രാമത്തിൽ ഏകദേശം 20,000 കുടുംബങ്ങളുള്ളതിൽ 1,200 കുടുംബങ്ങളും വിദേശ രാജ്യങ്ങളിലാണ്. പ്രവാസികൾ ഓരോ വർഷവും പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കോടികൾ നിക്ഷേപിക്കുന്നുവെന്നാണ് റിപ്പോർട്ട്.

മധാപർ സ്വദേശികളിൽ അധികവും ആഫ്രിക്കൻ രാജ്യങ്ങളിലാണുള്ളത്. മധ്യ ആഫ്രിക്കയിലെ നിർമ്മാണമേഖലകളിൽ ഗുജറാത്തികൾ വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. യുകെ, ഓസ്‌ട്രേലിയ, അമേരിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലും മധാപർ ഗ്രാമത്തിൽ നിന്നുള്ളവരുണ്ട്.

നിരവധി ഗ്രാമീണർ വിദേശത്ത് താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അവർ ഗ്രാമത്തോട് ചേർന്നുനിൽക്കുകയും അവർ താമസിക്കുന്ന സ്ഥലത്തേക്കാൾ കൂടുതൽ തുക മധാപറിൽ നിക്ഷേപിക്കുകയും ചെയ്യുന്നതായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരുൽബെൻ കാര പറയുന്നു.

ഗ്രാമത്തിലെ വലിയ സാമ്പത്തിക നിക്ഷേപം കണ്ട് നിരവധി ബാങ്കുകൾ ഇവിടെ ശാഖകൾ ആരംഭിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, പിഎൻബി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ പ്രധാന പൊതു-സ്വകാര്യ ബാങ്കുകളുൾപ്പെടെ 17 ബാങ്കുകളാണ് ഗ്രാമത്തിലുള്ളത്. ഇനിയും കൂടുതൽ ബാങ്കുകൾക്ക് ഗ്രാമത്തിൽ ശാഖകൾ തുറക്കുന്നതിന് താത്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ട് പ്രകാരം  2011-ൽ 17,000-ത്തോളം ആളുകൾ താമസിച്ചിരുന്ന ഈ ഗ്രാമം ഇപ്പോൾ 32,000 ആയി വർദ്ധിച്ചു.  

Discover Madhapur, a prosperous village in Gujarat’s Bhuj, known as Asia’s richest village, with a unique blend of traditional values and modern wealth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version