എഞ്ചിനീയറിംഗ്/സയൻസ് വിദ്യാർത്ഥികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്ത് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). മികച്ച അക്കാഡമിക് റെക്കോർഡുള്ള എഞ്ചിനീയറിംഗ്/സയൻസ് ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ലഭ്യമാക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15 ആണ്.
കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് ബിരുദ ഇന്റേൺഷിപ്പ് ലഭ്യമാകുക. റിമോട്ട് സെൻസിംഗ്/ജിയോഇൻഫോർമാറ്റിക്സ് വിഷയങ്ങളിലാണ് ബിരുദാനന്തര ഇന്റേൺഷിപ്പ്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ഇന്ത്യൻ സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദ/ബിരുദാനന്തര ബിരുദം, മുഴുവൻ സമയ കോഴ്‌സ് എന്നിവയിലേതെങ്കിലും പഠിക്കുന്നവരായിരിക്കണം. പ്രായപരിധി 28 വയസ്സിൽ താഴെയാണ്.
AICTE/UGC അംഗീകൃത കോളേജുകളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ 75% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കോടെ (അല്ലെങ്കിൽ ≥ 7.5 CGPA) മികച്ച അക്കാഡമിക് റെക്കോർഡുള്ള വിദ്യാർത്ഥികൾക്കാണ് DGRE/DRDO ശമ്പളത്തോടെയുള്ള ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്നത്. മുൻ സെമസ്റ്ററുകളിലെ സിജിപിഎ/ മുൻ സെമസ്റ്ററുകളിലെ/ വർഷങ്ങളിലെ മാർക്ക് ശതമാനം, ആവശ്യാനുസരണം ഓൺലൈൻ/ ടെലിഫോണിക് അഭിമുഖം/ ആശയവിനിമയം എന്നിവയുടെ അടിസ്ഥാനത്തിൽ യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
ഇന്റേൺഷിപ്പ് റൗണ്ടിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സ്പീഡ് പോസ്റ്റ് വഴി അപേക്ഷകൾ അയക്കണം. Director, Defence Geoinformatics Research Establishment (DGRE), Defence R&D Organization, Sector-37A, Chandigarh 160036 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകളിൽ To HRD Division എന്നും ചേർക്കണം.
06 മാസത്തെ ഇന്റേൺഷിപ്പിനുള്ള സ്റ്റൈപ്പൻഡ്, വിദ്യാർത്ഥി പ്രതിമാസം കുറഞ്ഞത് 15 പ്രവൃത്തി ദിവസമെങ്കിലും ലാബിൽ ഉണ്ടെങ്കിൽ മാത്രമേ ബാധകമാകൂ. രണ്ട് ഗഡുക്കളായി പേയ്‌മെന്റ് നൽകും. ആദ്യ ഗഡു 03 മാസത്തെ ഇന്റേൺഷിപ്പിന് ശേഷവും രണ്ടാം ഗഡു 06 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന് ശേഷവും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഡിആർഡിഓയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്
The Defence Research and Development Organisation (DRDO) is offering paid internships to high-achieving undergraduate and postgraduate students in Engineering/Science. Applications must be sent by Speed Post to DGRE by December 15, 2025.
