സ്വകാര്യ വിമാനങ്ങളുടെയും അതിരുകടന്ന അത്യാഡമ്പരങ്ങളുടെയും തിളക്കങ്ങൾക്കിടയിൽ, ഒരു ഇന്ത്യൻ ശതകോടീശ്വരൻ മറ്റുള്ളവരെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും ചെലവേറിയ ഒരു സ്വകാര്യ കപ്പൽ സ്വന്തമാക്കിയിരുന്നു. 125 മില്യൺ ഡോളർ വിലമതിക്കുന്ന അമേവി എന്ന് പേരിട്ടിരിക്കുന്ന ആഡംബര കപ്പൽ സ്വന്തമാക്കിയത്  സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ ആണ്.  സാമ്പത്തിക വിജയം മാത്രമല്ല ആഡംബരത്തോടുള്ള അദ്ദേഹത്തിൻ്റെ അതിമനോഹരമായ അഭിരുചിയും കൂടിയാണ് ഈ കപ്പൽ.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസെലർ മിത്തലിൻ്റെ ചെയർമാനാണ് അദ്ദേഹം. 2005-ൽ ആഗോളതലത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പന്നരുടെ കൂട്ടത്തിൽ പേര് ചേർക്കപ്പെട്ട അദ്ദേഹത്തിന്റെ ഈ ആഡംബര കപ്പലിന്റെ വില 125 മില്യൺ ഡോളർ അതായത് ഏകദേശം 1,037 കോടി രൂപ ആണ്.  അമേവി 262 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒന്നാണ്.  ആധുനിക രൂപകൽപ്പനയുടെയും സമൃദ്ധിയുടെയും അത്ഭുതമാണ് അമേവി.

പ്രശസ്തമായ ഇറ്റാലിയൻ കപ്പൽ ഡിസൈൻ സ്റ്റുഡിയോയായ നുവോലാരി ലെനാർഡ് നിർമ്മിച്ചതും ഡിസൈനർ ആൽബെർട്ടോ പിൻ്റോ 2007-ൽ ഡിസൈൻ ചെയ്തതുമായ അമേവി ഒരു കപ്പൽ എന്നല്ല ഫ്ലോട്ടിംഗ് കൊട്ടാരമായാണ് അറിയപ്പെടുന്നത്. അതിൻ്റെ ഉടമസ്ഥൻ്റെയും അതിഥികളുടെയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന ആഡംബര സൗകര്യങ്ങളുടെ സമൃദ്ധി തന്നെ ഈ കപ്പലിൽ ഒരുക്കിയിട്ടുണ്ട്.

നീന്തൽക്കുളം, വിശാലമായ കാഴ്ചകളുള്ള ഒരു വലിയ സ്കൈ ലോഞ്ച്, സ്വകാര്യ പ്രദർശനങ്ങൾക്കുള്ള സിനിമാ ഹാൾ, അത്യാധുനിക ജിം, മസാജ് റൂം,  പൂൾ ടേബിൾ, ഒരു ഹെലിപാഡ് എന്നിവ ഇതിൽ ഉണ്ട്.  അമേവിക്ക് എട്ട് വിഐപി സ്യൂട്ടുകളിലായി 16 അതിഥികളെ വരെ ഉൾക്കൊള്ളാൻ കഴിയും. ഒപ്പം 22 സ്റ്റാഫ് അംഗങ്ങൾക്കും താമസിക്കാം.

ഇരട്ട ഡീസൽ MTU 16V 595 TE70 16-സിലിണ്ടർ എഞ്ചിനാണ് അമേവിക്ക് കരുത്തേകുന്നത്. ഇത് 14 നോട്ട് വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. പ്രകടനത്തിൻ്റെയും ആഡംബരത്തിൻ്റെയും പേരുകെട്ട മോഡലായ  ഈ കപ്പൽ എഞ്ചിനീയറിംഗ് മികവിൻ്റെ ഒരു നേട്ടം കൂടി ഉറപ്പാക്കുന്നു. ലക്ഷ്മി മിത്തലിൻ്റെ അമേവി പോലെ തന്നെ മറ്റ് ഇന്ത്യൻ ശതകോടീശ്വരന്മാരും ആഡംബര നൗകകൾ സ്വന്തമാക്കി തുടങ്ങിയിട്ടുണ്ട്.  ആഡംബര സ്വത്തുക്കളുടെ വിപുലമായ ശേഖരത്തിന് പേരുകേട്ട മുകേഷ് അംബാനിക്ക് ഏകദേശം 100 മില്യൺ ഡോളർ ഏകദേശം 829 കോടി രൂപ) വിലമതിക്കുന്ന 58 മീറ്റർ നീളമുള്ള ഒരു യാട്ട് ഉണ്ട്. അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ അനിൽ അംബാനിയും ഏകദേശം 200 കോടി രൂപ വിലമതിക്കുന്ന ഒരു കപ്പൽ സ്വന്തമാണ് .

Discover the opulent world of Lakshmi Mittal’s $125 million luxury yacht, Amevi. Built by Nuvolari Lennard and designed by Alberto Pinto, Amevi is a floating palace with a swimming pool, cinema, gym, and helipad. Learn more about this marvel of modern design and luxury.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version