പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

3.30 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ സർക്കാരിൽനിന്ന്‌ 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ്‌ സർക്കാർ സഹായം ലഭിക്കുന്നത്‌. സമൂഹ മാധ്യമങ്ങളിലെ കുറിപ്പിലൂടെ ആണ് കെ എൻ ബാലഗോപാൽ ഈ വിവരം അറിയിച്ചത്.

“പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. കൂടാതെ അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപയും ലഭിക്കും. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ സർക്കാരിൽനിന്ന്‌ 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിലേറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ്‌ സർക്കാർ സഹായം ലഭിക്കുന്നത്‌.” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അതേസമയം സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന് മന്ത്രി ജിആർ അനിലും അറിയിച്ചിരുന്നു. സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും. അഞ്ചാം തീയതി മുതൽ എല്ലാ ജില്ലകളിലും ഓണ ചന്തകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ദുഃഖാചരണത്തിന്റെ ഭാഗമായി ഓണാഘോഷങ്ങൾ ഉണ്ടാവില്ല എന്ന ഔദ്യോഗിക അറിയിപ്പ് മുൻപേ വന്നിരുന്നു.

Kerala’s Finance Minister KN Balagopal announced Rs 2,000 exgratia and Rs 250 for rice distribution to workers of non-functioning cashew factories during Onam. A total assistance of Rs 2,250 has been provided to 14,647 workers in 398 idle factories.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version