കേരളത്തിന്റെ തീരദേശ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ നാവിക സേനയും സംസ്ഥാന സർക്കാരും സംയുക്തമായി വാർഷിക അവലോകന യോഗം നടത്തി. തിരുവനന്തപുരത്ത് നടന്ന യോഗത്തിന് സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫും കോസ്റ്റൽ ഡിഫൻസ് (സൗത്ത്) കമാൻഡറുമായ വൈസ് അഡ്മിറൽ സമീർ സക്സേനയും കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐഎഎസും നേതൃത്വം നൽകി. വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും തീരദേശ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും യോഗത്തിൽ ചർച്ചകൾ നടന്നു.

ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പുറമെ സംസ്ഥാന പൊലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, ഫിഷറീസ്, പോർട്ട്, കസ്റ്റംസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മുൻ യോഗത്തിന് ശേഷമുള്ള തീരദേശ സുരക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. ഭാവിയിലുണ്ടായേക്കാവുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികളും, പ്രതിരോധം ശക്തമാക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്തു. തദ്ദേശീയ സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി സുരക്ഷാ ഭീഷണികളെ നേരിടാൻ യോഗത്തിൽ പ്രത്യേക ഊന്നൽ നൽകി. വകുപ്പുകൾ തമ്മിലുള്ള കൂട്ടായ്മയും വിവരങ്ങൾ പങ്കുവെക്കലും വഴി കേരളത്തിന്റെ തീരദേശ സുരക്ഷ ഇനിയും ശക്തമാക്കുമെന്ന് വൈസ് അഡ്മിറൽ സമീർ സക്സേനയും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വ്യക്തമാക്കി

Indian Navy and Kerala Government held a joint review meeting in Thiruvananthapuram to strengthen coastal security and inter-agency coordination

Share.
Leave A Reply

Exit mobile version