ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലേക്ക് തിരുവനന്തപുരവും.  അതിസമ്പന്ന  പട്ടികയിൽ കണ്ണൂരും ഇടം പിടിച്ചിട്ടുണ്ട്. പീപ്പിള്‍ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യമൂർ എക്കണോണിയും ടാറ്റ സൺസും ചേർന്ന് തയ്യാറാക്കിയ ‘ദി മെനി അർബൻ ഇന്ത്യാസ്’ എന്ന റിപ്പോർട്ടിലാണ്  ഈ വിലയിരുത്തൽ.  ബൂം ടൗൺ എന്ന വിഭാഗത്തിലാണ് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊച്ചി, കണ്ണൂർ നഗരങ്ങളുള്ളത്. കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളുമുള്ള മധ്യവർഗം കൂടുതലുള്ള നഗരങ്ങളാണിവ. ശരാശരി കുടുംബ വരുമാനം കണക്കാക്കുമ്പോൾ ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് മുന്നിലാണ് തിരുവനന്തപുരം.
 


ഇന്ത്യയിലെ മുൻനിരയിലുള്ള 100 നഗരങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ രീതികൾ, വരുമാനം, സമ്പാദ്യം എന്നിവയെ പറ്റിയാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.

ശരാശരി കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവും ചണ്ഡീഗഡുമാണ് സമ്പന്നനഗരം. 28 ലക്ഷം രൂപയാണ് ഈ നഗരങ്ങളിലെ ശരാശരി കുടുംബ വരുമാനം. തിരുവന്തപുരത്ത് ഇത് 24 ലക്ഷം രൂപയോളമാണ്.  കേരള തലസ്ഥാനം പിന്നിലാക്കിയത്  മെട്രോ നഗരങ്ങളായ ഹൈദരാബാദിനെയും ചെന്നൈയെയും കൊൽക്കത്തയെയും കൂടിയാണ് .

  തിരുവനന്തപുരം നഗരത്തിൽ ഒരു വർഷം കുടുംബം ചെലവാക്കുന്ന ശരാശരി തുക 17 ലക്ഷം രൂപയാണ്. ചണ്ഡീഗഡിന് പിന്നിൽ രണ്ടാമതാണ് തിരുവനന്തപുരം. 14 ലക്ഷം രൂപയുമായി കൊല്ലവും പിന്നാലെയുണ്ട്.

പട്ടികയിലെ സ‌‌‍‍ർപ്രൈസ് എൻട്രി കണ്ണൂരാണ്. 36 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം കണ്ണൂർ നഗരത്തിൽ കൂടുന്നു എന്നാണ് കണക്ക്. കഴിഞ്ഞ പത്തു വ‍‌‌‍ർഷത്തിനിടെ മധ്യവർഗ, ഉയർന്ന വരുമാന വിഭാഗങ്ങളിലെ കുടുംബങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തിയ ചെറിയ നഗരങ്ങളിൽ റായ്പൂർ, തൂത്തുക്കുടി എന്നിവർക്കൊപ്പമാണ് കണ്ണൂരിന്റെ സ്ഥാനം.

Thiruvananthapuram has joined the list of India’s wealthiest cities, with Kannur also securing a spot in the ultra-rich category. This assessment is revealed in ‘The Many Urban Indias’ report, jointly prepared by People Research on India’s Consumer Economy (PRICE) and Tata Sons. According to the report, the average annual household expenditure in Thiruvananthapuram city stands at ₹17 lakh, placing it second in the country right behind Chandigarh. The surprise entry on the list is Kannur, where data highlights a steady rise in the number of households earning an annual income exceeding ₹36 lakh.

Share.
Leave A Reply

Exit mobile version