ബഹിരാകാശം, സെമികണ്ടക്ടർ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ ആറ് നിർണായക മേഖലകൾ ഇന്ത്യയുടെ അടുത്ത വ്യാവസായിക വളർച്ചയെ നയിക്കുമെന്ന് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്റീസിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഡാറ്റാ സെന്റർ ശേഷി അഞ്ച് മടങ്ങ് വർധിച്ച് 10 ജിഗാവാട്ടായി ഉയരുമെന്നാണ് ജെഫ്റീസിന്റെ വിലയിരുത്തൽ.

സർക്കാരിന്റെ നയപരമായ പിന്തുണയും വലിയ ആഭ്യന്തര വിപണിയും കാരണം 2030ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 40-45 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, സെമികണ്ടക്ടർ മേഖലയിൽ ഇതിനകം തന്നെ 20 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സൗരോർജ്ജ നിർമ്മാണത്തിലും ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഉൽപ്പാദനത്തിലും ഇന്ത്യ ആഗോളതലത്തിൽ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എയ്റോസ്പേസ് മേഖലയിലെ ആഗോള വിതരണ ശൃംഖലയിലെ അവസരങ്ങളും ഇന്ത്യയുടെ പുതിയ വ്യാവസായിക വിപ്ലവത്തിന് കരുത്തുപകരുമെന്ന് ഈ സാമ്പത്തിക പ്രവചനം ചൂണ്ടിക്കാണിക്കുന്നു.
A new Jefferies report highlights six key sectors, including space, semiconductors, and data centers, set to drive India’s next industrial growth surge