ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും സുരക്ഷിതമായി ഫെയിസ് റെകഗ്നിഷൻ സിസ്റ്റം സംയോജിപ്പിക്കുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ സോഫ്ഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റും (SDK) സാൻഡ്‌ബോക്സും പുറത്തിറക്കി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ലാണ് ഈ പുതിയ സാങ്കേതികവിദ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബാങ്കിംഗ് ആപ്പുകളിൽ മുഖം തിരിച്ചറിയൽ സംവിധാനം നേരിട്ട് ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ സഹായിക്കുന്ന ടൂളാണ് എസ്‌ഡികെ. ആപ്ലിക്കേഷൻ ലൈവ് ആക്കുന്നതിന് മുൻപ് സുരക്ഷിതമായി കോഡുകൾ പരീക്ഷിച്ചു നോക്കാനുള്ള വെർച്വൽ പരീക്ഷണശാലയാണ് സാൻഡ്‌ബോക്സ്. ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഈ ഫേസ് ഓതന്റിക്കേഷൻ നേരിട്ട് ഉപയോഗിക്കാൻ പുതിയ എസ്.ഡി.കെ സഹായിക്കും.
ഇതുവഴി ഉപയോക്താക്കൾക്ക് മറ്റ് ആപ്പുകളിലേക്ക് മാറാതെ തന്നെ തങ്ങളുടെ ബാങ്കിംഗ് അപ്ലിക്കേഷനുകളിൽ വെച്ച് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. നിർമ്മിത ബുദ്ധി (AI), മെഷീൻ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ള ലൈവ്നെസ് പരിശോധനയും ആന്റി-സ്പൂഫിംഗ് സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം വഴി ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സ്വന്തം സെർവറുകളിൽ തന്നെ പ്രാദേശികമായി ഓതന്റിക്കേഷൻ പ്രക്രിയകൾ സുരക്ഷിതമായി നടത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
UIDAI launches a new Face Authentication SDK and Sandbox for banks and fintechs to enable direct, secure face recognition in mobile apps.
