നവംബർ 18 മുതൽ ശോഭാ ഗ്രൂപ്പിൻ്റെ പുതിയ ചെയർമാനായി മകൻ രവി മേനോൻ നിയമിതനാവും. ദുബായിൽ വച്ചാണ് ശോഭ ഗ്രൂപ്പ് കോ-ചെയർമാനായിരുന്ന രവി മേനോനെ ചെയർമാനായി തിരഞ്ഞെടുത്തു എന്ന പ്രഖ്യാപനം നടത്തിയത്. “ശോഭാ റിയാലിറ്റിയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാൻ മുന്നോട്ട് ഇനിയും ഞാൻ പ്രതിജ്ഞാബദ്ധനാണ്. രവി മേനോൻ്റെയും ഫ്രാൻസിസ് ആൽഫ്രഡിൻ്റെയും നേതൃത്വത്തിൽ കമ്പനി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ട്. പുരോഗതിയുടെയും പുതുമയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കമ്പനി” എന്ന് വിരമിക്കുന്നതിന് മുന്നോടിയായി, നിലവിലെ ചെയർമാനും സ്ഥാപകനുമായ പിഎൻസി മേനോൻ പറഞ്ഞു.
യുഎസ്എയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ രവി മേനോൻ 2004 ജൂണിൽ ആണ് ശോഭ ലിമിറ്റഡിൽ ഡയറക്ടറായി ചേർന്നത്. 2006 ൽ വൈസ് ചെയർമാനായി നിയമിതനായി, 2012 ൽ അദ്ദേഹം കോ-ചെയർമാനുമായി.
ശ്രീ. പി എൻ സി മേനോന്റെ നേതൃത്വത്തിൽ ഒമാനിലെ മസ്കറ്റിൽ ഒരു എളിയ ഇന്റീരിയർ ഡെക്കറേഷൻ സംരംഭമായാണ് 1976 ൽ ശോഭ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യ, യു എ ഇ, ഒമാൻ, ഖത്തർ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ശാഖകളുള്ള ഒരു വൻവൃക്ഷമായി ഇന്ന് ശോഭ ഗ്രൂപ്പ് പടർന്നു പന്തലിച്ചു കഴിഞ്ഞു. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ മൂന്ന് ദശാബ്ദങ്ങൾ ഇന്റീരിയർ വിസ്മയങ്ങൾ ഒരുക്കിയ അനുഭവസമ്പത്തിലൂടെ ആർജിച്ച ആത്മവിശ്വാസവുമായാണ് 1995 ൽ പി എൻ സി മേനോൻ ഇന്ത്യയിൽ ശോഭ ലിമിറ്റഡിന് രൂപം നൽകിയത്.
Ravi Menon will be appointed as the new chairman of Sobha Group from November 18. With a background in civil engineering from Purdue University and extensive experience in the company, Menon is set to lead Sobha Group into a new era of growth and innovation.