ഓണമോ വിഷുവോ ക്രിസ്മസോ ആഘോഷങ്ങൾ എന്ത് തന്നെ ആയാലും മലയാളികൾ ആഘോഷിക്കുന്നത് മദ്യം കൊണ്ടാണ് എന്ന് പൊതുവെ ഒരു വർത്തമാനം ഉണ്ട്. സംഭവം സത്യവുമാണ്. ഓരോ ആഘോഷങ്ങൾക്കപ്പുറം മലയാളി മദ്യത്തിനായി ഒഴുക്കി കളയുന്നത് കോടികൾ ആണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും അധികം പണം മദ്യത്തിനായി ചിലവഴിക്കുന്നത് കേരളം ആണെന്നും പലരും ചിന്തിച്ചു വച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം മദ്യത്തിന് ചെലവഴിക്കുന്നത് കേരളമല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
കേന്ദ്രധനകാര്യ മന്ത്രാലയത്തിനു കീഴിലുളള ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഉയർന്ന പ്രതിശീർഷ വരുമാനവും നഗര ജനസംഖ്യയില്‍ ഉയർന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളിൽ എക്സൈസ് വരുമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ വരവ് കൂടുതലുളള സംസ്ഥാനങ്ങളിലും എക്സൈസ് വരുമാനം ഉയര്‍ന്നതാണ്.
സ്വകാര്യമേഖലയില്‍ ചില്ലറവ്യാപാരം നടത്തുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷനുകൾ മൊത്തവിതരണം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എക്സൈസ് തീരുവയിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ മദ്യത്തില്‍ നിന്ന് സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കാന്‍ ഇതും കാരണമാകുന്നുണ്ട്. എൻ.ഐ.പി.എഫ്.പിയുടെ മദ്യത്തിന്റെ നികുതിയിൽ നിന്നുള്ള വരുമാന സമാഹരണം എന്ന പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.
തെലുങ്ക് സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മദ്യത്തിനായി ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവുളളത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോൾഡ് സർവേ 2022-23 പ്രകാരം തെലങ്കാനയില്‍ 1,623 രൂപയാണ് മദ്യത്തിനായുളള പ്രതിശീർഷ ഉപഭോഗത്തിന്റെ ചെലവ്.
ഉയർന്ന ശരാശരി വാർഷിക പ്രതിശീർഷ ഉപഭോഗ ചെലവുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ് 1,306 രൂപയും ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും ഉൾപ്പെടുന്നു.
ആന്ധ്രാപ്രദേശ്, ബീഹാർ, ഗോവ, ജാർഖണ്ഡ്, കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മദ്യത്തിനുളള പ്രതിമാസ മൂലധന ഉപഭോഗച്ചെലവ് കൂടുതലാണെന്നും പഠനം പറയുന്നു.
Telangana leads India in excise collection per capita and liquor spending, reflecting its dominance in the liquor industry. Discover how Telangana compares to other states like Karnataka, Haryana, and Punjab.