ശതകോടീശ്വരന്മാർ നൽകേണ്ടി വരുന്ന ടാക്സുകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി വഹിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി എത്ര രൂപ ടാക്സ് നൽകുന്നുണ്ടാവും എന്നറിയാമോ? വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു. ഇങ്ങനെ വരുമാനം വർധിക്കുമ്പോൾ അംബാനി നൽകേണ്ട നികുതിയും കൂടും.
അതുകൊണ്ടുതന്നെ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവിയും മുകേഷ് അംബാനിക്ക് തന്നെയാണ്. 20,713 കോടിയിലധികം രൂപ മുകേഷ് അംബാനി നികുതിയായി സർക്കാരിന് നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ. 19.68 ലക്ഷം കോടി വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്.
അതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന സ്ഥാപനം റിലയൻസ് ആണ്. രണ്ടാം സ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 17,649 കോടി രൂപയാണ് എസ്ബിഐ ആദായ നികുതി അടച്ചത്. 15,350 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്ക് ആദായ നികുതിയായി അടച്ചു.
ടാറ്റ ഗ്രൂപ്പും നികുതി നൽകിയതിൽ പിന്നിലല്ല. 2023 സാമ്പത്തിക വർഷത്തിൽ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് 14,604 കോടി രൂപ നികുതിയായി അടച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം, ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായ ഐസിഐസിഐ ബാങ്ക് 11,793 കോടി നികുതിയായി അടച്ചു. പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസ് കഴിഞ്ഞ വർഷം നികുതി ഇനത്തിൽ അടച്ചത് 9,214 കോടി രൂപയാണ്.
Explore India’s highest taxpayers for 2023, led by Mukesh Ambani’s Reliance Industries. Learn about major contributors like SBI, HDFC Bank, TCS, ICICI Bank, and Infosys, showcasing their economic impact.