കായല്‍സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ജലഗതാഗതവകുപ്പിന്റെ വാട്ടര്‍ ടാക്‌സി സര്‍വീസ് ഹിറ്റാകുന്നു. പരീക്ഷണാര്‍ത്ഥം തുടങ്ങിയ വാട്ടര്‍ ടാക്സിയില്‍ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.സ്വകാര്യ ഏജന്‍സികള്‍ ഒരാള്‍ക്ക് 200 മുതല്‍ 250രൂപ വരെ ഈടാക്കുമ്പോള്‍ 100 രൂപയാണ് ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സിയിലെ നിരക്ക്. പാതിരാമണലിലെ ഉള്‍കാഴ്ച്ചകള്‍ കാണാനും അവസരം ഒരുക്കിയാണ് യാത്ര. ഒരു തവണ 10 മുതല്‍ 15 പേരെ വരെ വഹിക്കുന്നതാണ് വാട്ടര്‍ ടാക്‌സി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനില്‍ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സര്‍വീസ്.

രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി സംവിധാനമാണ് ആലപ്പുഴയില്‍ ആരംഭിച്ചത്. വാട്ടര്‍ ടാക്‌സി സംവിധാനത്തെക്കുറിച്ച് അഞ്ചു വര്‍ഷമായി രാജ്യത്ത് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തിയത് കേരളം ആയിരുന്നു.

പ്രത്യേക രൂപകല്‍പ്പനയിലുള്ള അതിവേഗ കാറ്റാമറന്‍ ഡീസല്‍ എന്‍ജിന്‍ ഫെെബര്‍ ബോട്ടുകളാണു വാട്ടര്‍ ടാക്‌സിയായി പ്രവര്‍ത്തിക്കുന്നത്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കാറ്റാമറന്‍ ബോട്ടുകളുടെ നിര്‍മാണം. 10 പേര്‍ക്കാണ് ബോട്ടില്‍ ഇരിപ്പിടമൊരുക്കിയിരിക്കുന്നതെങ്കിലും ഇതിന്റെ രണ്ടോ മൂന്നോ  ആളുകള്‍ കൂടി കയറിയാലും പ്രശ്നമൊന്നുമില്ല. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (30 കിലോ മീറ്റിലേറെ) ആണ് ബോട്ടിന്റെ വേഗം. യാത്രാസുഖവും കൂടുതലാണ്. സാധാരണ യാത്രാ ബോട്ടുകള്‍ക്ക് ഏഴ് നോട്ടിക്കല്‍ മൈല്‍ വരെയാണു പരമാവധി വേഗം. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മറ്റു യാത്രാബോട്ടുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കാറ്റാമറന്‍ ബോട്ട്. മണിക്കൂറില്‍ 30 ലിറ്റര്‍ മാത്രമാണ് ഇന്ധന ഉപഭോഗം. സ്വീഡനില്‍ നിര്‍മിച്ച 175 കുതിര ശക്തിയുള്ള ഡീസല്‍ എന്‍ജിനാണു ബോട്ടിന്റെ കരുത്ത്.

Explore Alappuzha’s innovative water taxi service, offering affordable and scenic lake tours for tourists. Learn about the high-speed catamaran boats, unique experiences like Pathiramanal, and why Kerala leads in water transportation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version