ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വാണിജ്യവിള. Made in India: Cotton Exports

ലോകത്തിലെ വികസിതവും വികസ്വരവും അവികസിതവുമായ സമ്പദ്‌വ്യവസ്ഥകൾക്ക് പരുത്തി വളരെ പ്രധാനപ്പെട്ട വിഭവമാണ്. ഏകദേശം 6 ദശലക്ഷം കർഷകർ ഉപജീവനത്തിനായി ആശ്രയിക്കുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന, ഏറ്റവും പ്രധാനപ്പെട്ട വാണിജ്യവിളകളിൽ ഒന്നാണ് പരുത്തി. ലോകത്താകമാനം വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്ത നാരാണ് പരുത്തി. അതുകൊണ്ടുതന്നെ പരുത്തിയുടെ വിപണനം ഏറെ ആദായകരമായ ഒന്നാണ്.

ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ്‌ പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ്‌ പരുത്തിനൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്. ശുദ്ധമായ സെല്ലുലോസാണ് പരുത്തിനൂൽ. മാൽവേസീ എന്ന സസ്യകുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം, ഹെർബേസിയം, ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്. ഉത്രരപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണ്ണാടകം, അസ്സാം, ത്രിപുര, മണിപ്പൂർ, ഒറീസ, ബീഹാർ തുടങ്ങിയ പ്രദേശങ്ങളുടെ വിവിധ മേഖലകളില്‍ പരുത്തി കൃഷി സാധാരണായി ചെയ്തുവരുന്നുണ്ട് എന്നാല്‍ കേരളത്തില്‍ പരുത്തി കൃഷി വ്യാപകമല്ല. ഉഷ്ണമേഖലാ കാലാവസ്ഥ നിലനിൽക്കുന്നതും സമുദ്രനിരപ്പിൽനിന്ന് 1000 മീറ്റർ ഉയരമുള്ളതും 500 മുതൽ 750 മില്ലി മീറ്റർ മഴ ലഭ്യമാക്കുന്നതുമായ എവിടെയും പരുത്തികൃഷി മികച്ച രീതിയിൽ ചെയ്യാം.

ഇതിനിടയിൽ ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരുടെ പട്ടികയിൽ നമ്മുടെ ഇന്ത്യ ഉയർന്നു നിൽക്കുന്നുമുണ്ട്.  രാജ്യത്തിൻ്റെ പരുത്തി ഉൽപ്പാദനം പ്രധാനമായും മൂന്ന് കാർഷിക-പാരിസ്ഥിതിക മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതിൽ 80% പരുത്തി ഉൽപ്പാദിപ്പിക്കുന്ന മുൻനിര സംസ്ഥാനങ്ങളിൽ ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവ ഉൾക്കൊള്ളുന്നു.  ഇന്ത്യയുടെ ആഭ്യന്തര തുണി വ്യവസായത്തെ പിന്തുണയ്ക്കുക മാത്രമല്ല, ആഗോള പരുത്തി കയറ്റുമതി വിപണിയിൽ രാജ്യത്തെ മുൻനിരയിൽ എത്തിക്കാനും ഈ ഉത്പാദനത്തിന് കഴിഞ്ഞിട്ടുണ്ട്.

ലോകമെമ്പാടുമുള്ള പരുത്തി കയറ്റുമതിയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ആണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. 2023-24 സീസണിലെ ആദ്യ അഞ്ച് മാസങ്ങളിൽ, ഇന്ത്യ 15 ലക്ഷം ബെയ്ൽ പരുത്തി കയറ്റുമതി ചെയ്തു. ‘മെയ്ഡ് ഇൻ ഇന്ത്യ’ കാമ്പെയ്‌നിൽ പരുത്തിയുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യൻ പരുത്തിയുടെ ഗുണനിലവാരവും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ സർക്കാർ നിരവധി സംരംഭങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കർഷകർക്കായുള്ള സബ്‌സിഡികൾ, വ്യാപാര ഷോകൾ, ബയർ-സെല്ലർ മീറ്റുകൾ എന്നിവ നടപ്പിലാക്കി. 2021-22 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മെഗാ ഇൻവെസ്റ്റ്‌മെൻ്റ് ടെക്‌സ്‌റ്റൈൽ പാർക്കുകൾ (മിത്ര) മൂന്ന് വർഷത്തിനിടെ ഏഴ് ടെക്‌സ്റ്റൈൽ പാർക്കുകൾ സ്ഥാപിച്ചു. ടെക്‌സ്‌റ്റൈൽ മേഖലയെ ശക്തിപ്പെടുത്താനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആയിരുന്നു ഇതിനു പിന്നിൽ.

Discover India’s dominant role as the world’s largest cotton producer and third-largest exporter. Learn about the economic impact, regional contributions, and government initiatives that drive the cotton industry and support the ‘Made in India’ campaign.

Share.

Comments are closed.

Exit mobile version