പറയുന്ന കാര്യം നടപ്പാക്കി കാണിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അംബാനിയുടെ പ്രഖ്യാപനം നടപ്പാകുകയാണെങ്കിൽ ജിയോ ബ്രെയിന്‍ വഴി AI ഇനി എല്ലാവരിലേക്കും എത്തിയിരിക്കും. എഐ ജനകീയവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ് വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ച് അംബാനി. രാജ്യത്തെ മറ്റ് കമ്പനികള്‍ക്കും ഇത് ലഭ്യമാകും.
എഐ എല്ലായിടത്തും എല്ലാവര്ക്കു വേണ്ടിയും ( AI everywhere for everyone) എന്ന സന്ദേശത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനാധിപത്യവല്‍ക്കരിക്കുന്ന വമ്പന്‍ പദ്ധതിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷന്‍ റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതു യോഗത്തില്‍ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കിട്ടു.
എഐ ലൈഫ്സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പര്‍ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നതെന്ന് അംബാനി വ്യക്തമാക്കി. ജിയോ ബ്രെയിന്‍ എന്നാണ് റിലയന്‍സ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. റിലയന്‍സിനുള്ളില്‍ ജിയോ ബ്രെയിന്‍ പരീക്ഷിച്ച് വിജയിപ്പിച്ച ശേഷം, മികച്ച എഐ സേവനമെന്ന നിലയില്‍ രാജ്യത്തെ മറ്റ് കമ്പനികള്‍ക്കും അത് ലഭ്യമാക്കാനാണ് അംബാനിയുടെ പദ്ധതി.
ഇന്‍ഫ്രാസ്ട്രക്ചര്‍, നെറ്റ്വര്ക്കിംഗ്, ഓപ്പറേഷന്‍സ്, സോഫ്റ്റ്വെയര്, ഡാറ്റ എന്നിവയില്‍ റിലയന്‍സിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും ആഗോള പങ്കാളികളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും കുറഞ്ഞ എഐ അനുമാന ചെലവ് ഇവിടെ ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇത് ഇന്ത്യയിലെ എഐ ആപ്ലിക്കേഷനുകള്‍ മറ്റെവിടെത്തെക്കാളും ചെലവ് കുറഞ്ഞതാക്കി മാറ്റും. എഐ എല്ലാവര്ക്കും ആക്സസ് ചെയ്യാന്‍ കഴിയും.
” ജിഗാവാട്ട് തലത്തിലുള്ള എഐ-റെഡി ഡാറ്റാ സെന്ററുകള്‍ ജാംനഗറില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുകയാണ്. പൂര്‍ണ്ണമായും റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്ത്തിക്കുന്നതായിരിക്കുമിത്. സുസ്ഥിര വികസനത്തോടും ഹരിത ഭാവിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണത്,” അംബാനി പറഞ്ഞു.
കണക്റ്റഡ് ഇന്റലിജന്‍സ് ഉപയോഗിച്ച് എല്ലാവരിലേക്കും എഐ എത്തിക്കുന്നതിന് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറും അംബാനി പ്രഖ്യാപിച്ചു. എല്ലാ ഡിജിറ്റല്‍ ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകും.
Mukesh Ambani announces JioBrain, an AI platform to democratize artificial intelligence in India. With the Jio AI-Cloud welcome offer, users will receive up to 100 GB of free cloud storage, making AI accessible to everyone. Discover how Reliance plans to revolutionize AI in India.