യു എസ് ഡോളറാണ് പൊതുവെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറന്സിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ യാഥാർഥ്യം ഇതല്ല, ലോകത്ത് ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന  കറൻസികളിൽ ഒന്നാണെങ്കിലും ഡോളറല്ല ലോകത്തിലെ നമ്പർ വൺ കറൻസി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 180 കറൻസികൾ നിയമപരമായി ഉപയോഗിക്കാം. ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയും ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസിയും രണ്ടും രണ്ടാണ്.  ഡോളർ, പൗണ്ട്, യൂറോ എന്നിവ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, അവയൊന്നും ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയല്ല. ആഭ്യന്തര സാമ്പത്തിക വളർച്ച, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത, പണപ്പെരുപ്പ നിരക്ക്, വിദേശ വിനിമയ വിപണിയിലെ വിതരണ-ഡിമാൻഡ് അനുപാതം, സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നയങ്ങൾ, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കറൻസിയുടെ മൂല്യം അളക്കുന്നത്.

2024-ൽ ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള 10 കറൻസികളുടെ പട്ടിക

1. കുവൈറ്റ് ദിനാർ (KWD)

ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് കുവൈത്തിൻ്റെ ഔദ്യോഗിക കറൻസി. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക ശക്തിയെയും രാഷ്ട്രീയ സ്ഥിരതയെയും സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ള രാജ്യമായാണ് കുവൈറ്റ്  അറിയപ്പെടുന്നത്, അതിൻ്റെ വരുമാനത്തിൻ്റെ ഒരു പ്രധാന ഭാഗം എണ്ണ കയറ്റുമതിയിൽ നിന്നാണ്. 1 കുവൈറ്റ് ദിനാർ 274.40 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

2. ബഹ്‌റൈൻ ദിനാർ (BHD)

ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കറൻസിയാണ് ബഹ്‌റൈൻ ദിനാർ. സൗദി അറേബ്യയുടെ തീരത്ത് പേർഷ്യൻ ഗൾഫിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ബഹ്റൈൻ. കുവൈറ്റിനെപ്പോലെ എണ്ണ, വാതക കയറ്റുമതിയിൽ നിന്ന് രാജ്യത്തിന് ധാരാളം വരുമാനമുണ്ട്. ബഹ്‌റൈൻ ദിനാർ 1965-ൽ ആണ് പ്രചാരത്തിൽ വന്നത്. ഒരു ബഹ്‌റൈൻ ദിനാർ 223.09 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

3. ഒമാനി റിയാൽ (OMR)

ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കറൻസി ഒമാനിൻ്റെ കറൻസിയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിനും യെമനിനും ഇടയിൽ അറേബ്യൻ പെനിൻസുലയുടെ അറ്റത്താണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. എണ്ണയുടെയും വാതകത്തിൻ്റെയും പ്രധാന കയറ്റുമതി രാജ്യമാണ് ഒമാൻ. ഒമാനി റിയാൽ 1970 കളിൽ ആണ് പ്രചാരത്തിൽ വന്നത്. 1 ഒമാനി റിയാൽ 217.85 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

4. ജോർദാനിയൻ ദിനാർ (JOD)

മിഡിൽ ഈസ്റ്റേൺ രാജ്യമായ ജോർദാന്റെ കറൻസിയാണ് നാലാമത്തെ മൂല്യമുള്ള കറൻസി. ഈജിപ്ത്, സിറിയ, ഇറാഖ്, സൗദി അറേബ്യ എന്നിവയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ജോർദാൻ. ജോർദാനിയൻ ദിനാർ 1950-ൽ ആണ് പ്രചാരത്തിൽ വന്നത്. 1 ജോർദാനിയൻ ദിനാറിന്റെ മൂല്യം ഇന്ത്യൻ രൂപയിൽ 118.30 ആണ്.

5. ബ്രിട്ടീഷ് പൗണ്ട് (GBP)

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറൻസികളിൽ ഒന്നായ പൗണ്ട്  യുകെയിൽ പ്രധാനമായും ഉപയോഗിക്കുന്നു.  അന്താരാഷ്ട്ര വ്യാപാരത്തിനായി ഉപയോഗിക്കുന്ന പൗണ്ട്  ലോകത്തിലെ അഞ്ചാമത്തെ മൂല്യമേറിയ കറൻസിയാണ്. യു.കെ, ജേഴ്‌സി, ഗുർൺസി, ഐൽ ഓഫ് മാൻ, സൗത്ത് ജോർജിയ, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ, ബ്രിട്ടീഷ് അൻ്റാർട്ടിക്ക് ടെറിട്ടറി, ട്രിസ്റ്റൻ ഡ കുൻഹ എന്നിവയുടെ ഔദ്യോഗിക കറൻസിയാണ് ബ്രിട്ടീഷ് പൗണ്ട്. 1971-ൽ ദശാംശമാക്കുന്നതിന് മുമ്പ് 1400-കളിൽ പൗണ്ട് ആദ്യമായി ഉപയോഗിച്ച് തുടങ്ങി. ഒരു ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഇന്ത്യൻ രൂപയിൽ 108.71 ആണ്.

6. ജിബ്രാൾട്ടർ പൗണ്ട് (GIP)

ബ്രിട്ടീഷ് പൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്ന ജിബ്രാൾട്ടർ പൗണ്ട് ജിബ്രാൾട്ടർ എന്ന പ്രധാന സാമ്പത്തിക കേന്ദ്രത്തിൻ്റെ കറൻസിയാണ്.  സ്പെയിനിൻ്റെ തെക്കേ അറ്റത്താണ് ജിബ്രാൾട്ടർ സ്ഥിതി ചെയ്യുന്നത്. ഇത് ഔദ്യോഗികമായി ഒരു ബ്രിട്ടീഷ് പ്രദേശമാണ്. ജിബ്രാൾട്ടർ പൗണ്ട് ആദ്യമായി അവതരിപ്പിച്ചത് 1920-കളിലാണ്.  ലോകത്തിലെ ഏറ്റവും ശക്തമായ ആറാമത്തെ കറൻസിയാണ് ഇത്. 1 ജിബ്രാൾട്ടർ പൗണ്ട് 108.71 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

7. കേമാൻ ഐലൻഡ്സ് ഡോളർ (KYD)

കേമാൻ ഐലൻഡ്‌സ് ഡോളർ ലോകത്തിലെ ഏറ്റവും ശക്തമായ ഏഴാമത്തെ കറൻസിയാണ്. ഒരു കേമാൻ ഐലൻഡ്‌സ് ഡോളർ 102.06 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. കരീബിയനിലെ ഒരു ബ്രിട്ടീഷ് പ്രദേശമാണ് കേമാൻ ദ്വീപുകൾ. 1970 കളിലാണ് കേമാൻ ഐലൻഡ്‌സ് ഡോളർ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

8. സ്വിസ് ഫ്രാങ്ക് (CHF)

 ലോകത്തിലെ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ കറൻസിയാണ് സ്വിസ് ഫ്രാങ്ക്.  1 സ്വിസ് ഫ്രാങ്ക് 96.94 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. 1850-ൽ സ്വിസ് ഫ്രാങ്ക് അവതരിപ്പിക്കപ്പെട്ടു.

9. യൂറോ (EUR)

യുഎസ് ഡോളറിന് ശേഷം, ലോകമെമ്പാടും ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന രണ്ടാമത്തെ കറൻസിയാണ് യൂറോ. 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ പത്തൊമ്പതും ഇത് അവരുടെ നാണയമായി ഉപയോഗിക്കുന്നു. ഏറ്റവും ഉയർന്ന മൂല്യമുള്ള ഒമ്പതാമത്തെ കറൻസിയുമാണ് യൂറോ. 1 യൂറോ 92.56 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

10. യുഎസ് ഡോളർ (USD)

ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള പത്താമത്തെ കറൻസിയാണിത്. അതേസമയം ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസിയും ഡോളറാണ്. ഒരു യുഎസ് ഡോളർ 83.86 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. 

Discover the top 10 strongest currencies in the world ranked by their exchange rate against the Indian rupee (INR). Learn about the economic significance of currencies like the Kuwaiti dinar, Bahraini dinar, and British pound, and their impact on global markets.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version