ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ട്രെയിൻ യാത്രക്കാരുടെ ആഗ്രഹം പൂവണിയുന്നു. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് ആരംഭിക്കും. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) കേന്ദ്രത്തിൽ നിന്നും പുറത്തിറക്കുന്നന്ന സ്ലീപ്പർ കോച്ചിന്‍റെ ആദ്യപതിപ്പ്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തു. ലോകത്തിലേക്ക് വെച്ച് ഏറ്റവും മികച്ചതെന്നാണ് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ പതിപ്പ് സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞത്.

ട്രെയിൻ ട്രാക്കിലിറക്കുന്നതിന് മുമ്പ് കർശനമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാകുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകൾ ഉൾപ്പടെ സന്ദർശിച്ചു. ആധുനിക സാങ്കേതിക വിദ്യകളും , സുരക്ഷ ക്രമീകരണങ്ങളും ഉൾപ്പെടുക്കി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് ചെയർ കാർ, വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളെ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാൻ ആകുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ബെംഗളൂരുവിലേത്. വന്ദേ ഭാരതിന് ലഭിച്ച സ്വീകാര്യതയാണ് വന്ദേ സ്ലീപ്പറിന്‍റെ വരവിന് കാരണമായത്. 16 കോച്ചുകളിലായി 823 ബെർത്തുകളാണ് സെമി ഹൈസ്പീഡ് ട്രെയിനിന്‍റെ ഈ പതിപ്പിലുള്ളത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 800 കിലോമീറ്റർ മുതൽ 1,200 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ട്രെയിൻ ടിക്കറ്റ് നിരക്ക് രാജധാനി ട്രെയിനുകൾക്ക് തുല്യമായിരിക്കും. ഓരോ കോച്ചിലും റീഡിങ് ലാമ്പുകൾ, ചാർജിങ് ഔട്ട്‌ലെറ്റുകൾ, സ്നാക്ക് ടേബിൾ, ഒരു മൊബൈൽ/മാഗസിൻ ഹോൾഡർ എന്നിവയുൾപ്പെടുന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യപ്രദമാര്‍ന്ന യാത്രയ്ക്കുമാണു കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ നിലവാരത്തില്‍ തയാറാക്കുന്ന കോച്ചുകള്‍ യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലെ യാത്രാനുഭവം നല്‍കുമെന്നാണ് കണ്‍സള്‍ട്ടന്‍റായ ഇസി എൻജിനിയറിങ് പറയുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ട്രെയിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കുന്നതിനായി കവച് സംവിധാനവും സ്ലീപ്പര്‍ ട്രെയിനിലുണ്ടാകും.

ബിഇഎംഎല്ലിൽ പുതിയ വന്ദേ ഭാരത് നിർമാണ കേന്ദ്രത്തിനും മന്ത്രി തറക്കല്ലിട്ടു. ‘ഞങ്ങൾ ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു യാത്ര ആരംഭിക്കുകയാണ്. വന്ദേ ഭാരത് ചെയർ കാറിന്‍റെ വിജയത്തിന് ശേഷം, വന്ദേ ഭാരത് സ്ലീപ്പറിന്‍റെ നിർമാണവും രൂപകൽപ്പനയും നാമെല്ലാവരും കാത്തിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒന്നാണ്. വന്ദേ ഭാരത് സ്ലീപ്പറിന്‍റെ നിർമ്മാണം ഇപ്പോൾ പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ, വന്ദേ ഭാരത് സ്ലീപ്പർ (കോച്ചുകൾ) ബാംഗ്ലൂരിലെ ബിഇഎംഎൽ ഫാക്ടറിയിൽ നിന്ന് പരീക്ഷണത്തിനും സർവീസിനുമായി പുറപ്പെടും’ എന്നാണ് മന്ത്രി പറഞ്ഞത്.

India’s first Vande Bharat Sleeper Train, unveiled by Railway Minister Ashwini Vaishnav, is set to start service soon. With modern amenities and safety features, the train promises a world-class travel experience over distances of 800 to 1,200 km.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version