കോർപറേഷൻ, മുനിസിപ്പൽ പരിധിയിൽ രണ്ട് സെന്റ് വരെ ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ ഫ്രണ്ട് യാർഡ് സൈറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചു ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ്.

താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കുക. നേമം സ്വദേശികളായ നാഗരാജന്റെയും കെ. മണിയമ്മയുടെയും പരാതി തീർപ്പാക്കിയാണ് മന്ത്രി നിർണായക നിർദേശം നൽകിയത്.

വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ദൂരപരിധി. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ ചെറിയ വീട് നിർമിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ചട്ടഭേദഗതി ഗുണമാകും. വലിയ പ്ലോട്ടുകൾക്ക് രണ്ട് മീറ്ററും മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെ എം ബി ആർ 2019 റൂൾ ഭേദഗതി വരുത്തി ഇളവ് നൽകാനാണ് അദാലത്തിൽ തീരുമാനമെടുത്തത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ മന്ത്രി പ്രഖ്യാപിച്ചത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമിച്ച് ഇനിയും നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും. 

Kerala Minister M.B. Rajesh announces a reduction in the front yard setback to one meter for houses up to 100 square meters on plots within corporation and municipal limits. This amendment to the KMBR 2019 rule will benefit families with small plots in urban areas.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version