ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഫാഷന്‍ ബ്രാന്‍ഡായ സുഡിയോയുടെ വളര്‍ച്ച ബിസിനസ് ലോകത്തിന് തന്നെ അത്ഭുതമാണ്. പരസ്യത്തിനോ മറ്റ് പ്രമോഷന്‍ പരിപാടികള്‍ക്കോ കാര്യമായി പണംമുടക്കാതെ ആളുകളെ ആകര്‍ഷിക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് സുഡിയോയ്ക്ക് സാധിച്ചു. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച സുഡിയോ ചുരുങ്ങിയ കാലം കൊണ്ട് 7,000 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
ഇതിനിടയിൽ സുഡിയോ ദുബായില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ദുബായിലെ ആദ്യത്തെ സുഡിയോ സ്റ്റോര്‍ സിലിക്കണ്‍ ഒയാസിസ് മാളിലാകും ആരംഭിക്കുക. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സംരംഭമായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. സിലിക്കൺ സെൻട്രൽ മാൾ, സുഡിയോയുടെ ദുബായ് സ്റ്റോറിൻ്റെ ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു പ്രധാന ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുമെന്നും മാളിൻ്റെ ചരിത്രത്തിലേക്ക് ഒരു സുപ്രധാന നാഴികക്കല്ല് എന്ന രീതിയിൽ അടയാളപ്പെടുത്തും എന്നും മാൾ അധികൃതർ വ്യക്തമാക്കി.
ഇതുവരെയുള്ള സുഡിയോ സ്‌റ്റോറുകളുടെ എണ്ണം 559 ലേക്ക് ഉയര്‍ത്താന്‍ കമ്പനിക്കായി. വരും വര്‍ഷങ്ങളില്‍ സുഡിയോയില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ച് മുന്നേറാനാണ് കമ്പനിയുടെ നീക്കം. ദുബൈയിലെ സ്റ്റോര്‍ വിജയകരമായാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വൈകാതെ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ടാറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Silicon Central Mall celebrates the opening of Zudio’s first store in Dubai, enhancing its retail mix with trendy, affordable fashion. Discover how this new addition reinforces the mall’s position as a premier shopping destination.