ഇന്ത്യൻ ഐവെയർ വിപണിയിലെ വമ്പന്മാരായ ലെൻസ്‌കാർട്ട് (Lenskart) പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഇതോടെ കമ്പനി സ്ഥാപകൻ പിയൂഷ് ബൻസാലും (Peyush Bansal) വാർത്തകളിൽ നിറയുകയാണ്. ഏതൊരു വിജയിച്ച സംരംഭകനേയുപോലെത്തന്നെ റിജക്ഷനിൽ നിന്നാണ് പിയൂഷിന്റെ കഥയും ആരംഭിക്കുന്നത്. ഐഐടി പ്രവേശനപരീക്ഷയിലെ തോൽവിയായിരുന്നു അത്.

തുടർന്ന് കാനഡയിൽ എഞ്ചിനീയറിംഗ് പഠനം. പിന്നീട് കോഡിംഗിലേക്കായി ശ്രദ്ധ. ആ താത്പര്യം മൈക്രോസോഫ്റ്റിൽ വരെയെത്തിച്ചു. ഇന്റേണായി മൈക്രോസോഫ്റ്റിലെത്തി പിന്നെ സിയാറ്റിൽ ഓഫീസിൽ സ്ഥിരജോലി. എന്നാൽ 2008ൽ ജോലി വിട്ടു, ഇന്ത്യയിലേക്കു പോന്നു. മൂന്ന് വർഷങ്ങൾക്കു ശേഷം അമിത് ചൗധരിയുമായി ചേർന്ന് ലെൻസ്കാർട്ട് സ്ഥാപിച്ചു. പരാജയങ്ങളെ പേടിയില്ലാത്ത, ഒന്നും നഷ്ടപ്പെടാനില്ല എന്ന ബോധ്യമാണ് ഏറ്റവും വലിയ കരുത്തെന്ന് അന്നേ മനസ്സിലാക്കിയതാണ് പിയൂഷ്. ഇന്നും അതേ മനോഭാവം പിന്തുടരുന്നതാണ് വിജയമന്ത്രമെന്ന് പിയൂഷ് പറയുന്നു.
അത് വിജയമന്ത്രം തന്നെ എന്നതിന്റെ തെളിവാണ് ₹6653 കോടി വരുമാനം, ₹297 കോടി ലാഭം, ഇന്ത്യയിലൊട്ടാകെ 2500ലധികം സ്റ്റോറുകൾ, 40ഓളം നഗരങ്ങളിൽ വൺ ഡേ ഡെലിവെറി സംവിധാനം എന്നിങ്ങനെ നീളുന്ന കണക്കുകൾ.
lenskart founder peyush bansal’s story: from iit rejection and quitting microsoft to building a ₹6653 crore eyewear giant ahead of its anticipated ipo.