ഇന്‍ഫോപാര്‍ക്കിൽ പ്രവര്‍ത്തിക്കുന്ന ടെക്-ടെയിന്‍മന്റ്(ടെക്നോളജി എന്റെര്‍ടെയിന്‍മന്റ്) സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിക്കുന്നു. ആഫ്രിക്കയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ വൈഫ്ളിക്സുമായുമാണ് ഭൂഷണ്‍സ് അനിമേഷന്‍ കരാറിലേര്‍പ്പെട്ടത്.
വെറും അനിമേഷനിലൂടെ മാത്രം ഈ രംഗത്ത് പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിവിലൂടെയാണ് ഭൂഷണ്‍സ് ജൂനിയര്‍ സ്ഥാപകനായ ശരത് ഭൂഷണും സഹസ്ഥാപകന്‍ ജോസഫ് പാണിക്കുളവും ടെക്-ടെയിന്‍മന്റ് എന്ന വിഭാഗത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങിനെ കാര്‍ട്ടൂണ്‍ മാത്രമല്ല, അതിനൊപ്പം എവിജിസി(ഓഡിയോ-വിഷ്വ -ഗെയിമിംഗ്-കോമിക്സ്), ത്രിഡി അനിമേഷന്‍, ഗെയിമിംഗ്, പാട്ടുകള്‍, റോബോട്ടിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന സ്റ്റാര്ട്ടപ്പിനെക്കുറിച്ചാലോചിച്ചത്.
2021 ആരംഭിച്ച ഭൂഷണ്‍സ് ജൂനിയറിന് പ്രീ സീഡ് നിക്ഷേപ റൗണ്ടിൽ നിന്ന് തന്നെ രണ്ട് കോടി പത്തു ലക്ഷം രൂപ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചുവെന്ന് ശരത് ഭൂഷണ് പറഞ്ഞു. സീഡ് റൗണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആശാവഹമായ പ്രതികരണമാണ് നിക്ഷേപകരിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിലെ വിസ്മയ കെട്ടിടത്തിലെ ടെക്നോളജി ബിസിനസ് സെന്ററിലാണ് ഭൂഷണ്‍സ് ജൂനിയര്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടെക്നോളജി പാര്‍ക്കായ ഇന്‍ഫോപാര്‍ക്കിലെ വിലാസം കമ്പനിയുടെ വാണിജ്യ സഹകരണത്തിലും പങ്കാളിത്തത്തിലും ഏറെ സഹായിച്ചിട്ടുണ്ടെന്നും ശരത് ഭൂഷണ് പറഞ്ഞു. വയാകോം 18, ഷേമാറോ, ഹംഗാമ, പേട്രിയോണ്, ജിയോയുടെ വിവിധ പ്ലാറ്റ്ഫോമുകള്, യൂട്യൂബ്, റംബിള്‍ എന്നിവയിൽ കാര്‍ട്ടൂണുകളും അനിമേഷനും ലഭ്യമാണ്. ഇതുകൂടാതെ റിലയന്‍സ് ജിയോ, വയാകോം 18, ഹംഗാമ, ഷേമാറോ തുടങ്ങിയവര്‍ ഭൂഷണ്‍സ് ജൂനിയറിന്റെ വാണിജ്യ പങ്കാളി കൂടിയാണ്.
ഇന്ത്യന്‍ ഉള്ളടക്കത്തിന് ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള മേഖലയാണ് ആഫ്രിക്ക. പ്രവാസികളിൽ ഇന്ത്യന്‍ കാര്‍ട്ടൂണുകള്‍ക്കുള്ള സാധ്യത ഉപയോഗപ്പെടുത്താന്‍ വേണ്ടി കൂടുത സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കയിലുമായി 16 രാജ്യങ്ങളി ഭൂഷന് ജൂനിയറിന്റെ സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഝൂം തര രാ രാ എന്നാണ് അനിമേഷന്‍ സീരീസിന്റെ പേര്. നാല് താറാവുകളും അവരുടെ കോച്ച് ജോയും കുട്ടികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. കൂടാതെ ജാലു, കര്‍ണി എന്നീ കുഴപ്പക്കാരുമുണ്ട്. ഇതിനു പുറമെ നമസ്തെ മ്യാവു എന്ന സീരീസുമുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ആഗോള ഐപിയാണിത്.
സോഫ്റ്റ്വെയര്, ഫിനാഷ്യൽ സേവനങ്ങള്‍ എന്നീ മേഖലകളിൽ ജോലി ചെയ്തിരുന്ന ശരത് 2013 ലാണ് അനിമേഷന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആലോചിക്കുന്നത്. 2020 തുടങ്ങാനിരുന്നെങ്കിലും കൊവിഡ് തിരിച്ചടിയായി. പിന്നീട് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളോടെ 2021 ലാണ് ഭൂഷണ്‍സ് ജൂനിയര്‍ ആരംഭിച്ചത്. ശരതിന്റെ ഭാര്യ മേഘ സുരേഷും കമ്പനിയുടെ തലപ്പത്ത് സജീവമാണ്.
നേരത്തെ കലൂര്‍ ജവഹര്ലാ നെഹ്റു സ്റ്റേഡിയത്തിൽ പ്രവര്‍ത്തിച്ചിരുന്ന ടെക്നോളജി ബിസിനസ് സെന്ററിലെ എല്ലാ കമ്പനികളും ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലേക്ക് മാറ്റി. 100 മുത 500 ചതുരശ്രയടി വലുപ്പമുള്ള ഓഫീസ് സ്പേസുകള്‍ കൂടാതെ കോ-വര്‍ക്കിംഗ് ഫെസിലിറ്റികള്‍, മീറ്റിംഗ് റൂമുകള്‍, ലോഞ്ച് എന്നിവയാണ് ഇവിടെയുള്ളത്. 26 കോ-വര്‍ക്കിംഗ് സീറ്റുകളുള്‍പ്പെടെ 70 ഐടി കമ്പനികളിലായി 677 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
Bhushans Jr., a tech-entertainment startup based in Infopark, is expanding its services to Africa through a new agreement with Yflix. Founded by Sarath Bhushan and Joseph Panikulam, the company offers a diverse range of tech-tainment services, including animation, AVGC, 3D animation, gaming, and more. Discover their journey from pre-seed investment to international expansion.