മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു. ലോകത്തിന്റെ പല കോണിൽ നിന്നുമുള്ള പ്രമുഖർ ഈ വിവാഹത്തിനെത്തിയിരുന്നു. ഈ ആഘോഷത്തിനിടെ എടുത്ത അംബാനി കുടുംബ ചിത്രത്തിലുള്‍പ്പെട്ട ഒരു സ്‌പെഷ്യല്‍ അതിഥി വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. അംബാനി കുടുംബത്തിലെ വളര്‍ത്തുനായയായ ഹാപ്പി അംബാനി ആണ് ചിത്രത്തിലുള്ളത്. ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്ന നായയാണിത്. അംബാനി കുടുംബത്തിലെ എല്ലാ പരിപാടിയിലും ഹാപ്പിയുടെ സാന്നിധ്യമുണ്ടാകാറുണ്ട്.  

സൂപ്പർ സ്റ്റൈലിഷ് ആയിട്ട് ആയിരുന്നു വിവാഹത്തിന് ഹാപ്പി എത്തിയത്. അഹ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പന്ന്ഖ് ഡിസൈനർ പെറ്റ് വെയർ ആയിരുന്നു ഹാപ്പിക്ക് വേണ്ടി ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. പിങ്ക് നിറത്തിൽ ബനാറസി സിൽക്കിലുള്ള ബ്രോകേഡ് ജാക്കറ്റ് ആയിരുന്നു ഹാപ്പിക്ക് വേണ്ടി തയ്യാറാക്കിയത്.

ജാംനഗറില്‍ വെച്ചെടുത്ത കുടുംബ ഫോട്ടോയിലാണ് ഹാപ്പിയും ഇടംനേടിയത്. മുകേഷ് അംബാനി, നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത്, മരുമക്കളായ ശ്ലോക മേഹ്ത്ത,ആനന്ദ് പിരാമൽ, രാധിക മെര്‍ച്ചന്റ് എന്നിവരുള്‍പ്പെട്ട ചിത്രത്തിലാണ് ഹാപ്പിയുമുള്ളത്. ഇക്കഴിഞ്ഞ ജനുവരിയില്‍ അംബാനി കുടുംബത്തിന്റെ മുംബൈയിലെ വീട്ടില്‍ വെച്ച് നടന്ന അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹ നിശ്ചയ ചടങ്ങിലും ഹാപ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ധരിക്കാനുള്ള മോതിരവുമായി വേദിയിലെത്തിയത് ഹാപ്പിയായിരുന്നു. ഹാപ്പി തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് മുമ്പ് നിത അംബാനിയും പറഞ്ഞിട്ടുണ്ട്. കുറച്ച് മാസം മുൻപ് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം നിത വെളിപ്പെടുത്തിയത്.

’’അമ്മയും ഭാര്യയും മുത്തശ്ശിയും മാത്രമല്ല, കുടുംബത്തിലെ വളര്‍ത്തുനായയുടെ അമ്മ കൂടിയാണ് ഞാന്‍. 5000ലധികം തെരുവ് നായ്ക്കളെ അനന്ത് രക്ഷപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. എന്നാൽ വീട്ടിൽ ഒരു നായയേയുള്ളു. അതാണ് ഞങ്ങളുടെ ഹാപ്പി’’ എന്നായിരുന്നു നിത പറഞ്ഞത്.  അനന്ത് അംബാനിയുടെ മൃഗസ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹത്തിന്റെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ നടന്നത് ഗുജറാത്തിലെ ജാംനഗറില്‍ വെച്ചായിരുന്നു. നിരവധി മൃഗങ്ങള്‍ക്കായി അംബാനി കുടുംബം പുനരധിവാസ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നതും ഇവിടെയാണ്. ആനകള്‍, സിംഹം, മുതല, വിവിധയിനം പക്ഷികള്‍ എന്നിവയെയും ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്.

 അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട പെറ്റ് ഡോഗാണ് ഹാപ്പി. അതുകൊണ്ട് തന്നെ ഈ നായക്ക് മുകേഷ് അംബാനിയുടെ വീടായ അന്റിലിയയില്‍ പ്രത്യേക പരിഗണന തന്നെയുണ്ട്. അതേസമയം ഈ ഗോള്‍ഡന്‍ റിട്രീവര്‍ സഞ്ചരിക്കുന്നത് മേഴ്‌സിഡസ് ബെന്‍സ് ജി400ഡിയിലാണ്. 2.55 കോടിക്കും മൂന്ന് കോടിക്കും ഇടയിലാണ് ഈ വാഹനത്തിന്റെ വില. അതേസമയം അംബാനി കുടുംബം സുരക്ഷാ വ്യൂഹത്തിനായി ജി63 എഎംജി എസ്‌യുവികളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ജി400ഡി ഡീസല്‍ വേരിയന്റാണ്. ഇത് ഹാപ്പിക്ക് പ്രത്യേകമായി വാങ്ങിയതാണ്. ഹാപ്പി ടൊയോട്ട ഫോർച്യൂണറും ടൊയോട്ട വെൽഫയറും ഉപയോഗിച്ചിരുന്നു.

Discover how Happy, the Ambani family’s beloved golden retriever, stole the spotlight at Anant Ambani and Radhika Merchant’s pre-wedding celebrations. Learn about his special bond with the Ambani family and his role in their lives, reflecting their values of care and compassion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version