ഇന്ത്യൻ സ്പിരിറ്റുകളുടെ ആഗോള ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ആൽക്കഹോൾ, നോൺ-ആൽക്കഹോളിക് പാനീയങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ ഒരു ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 8,000 കോടി രൂപ) കയറ്റുമതി ലക്ഷ്യമിടുന്നു. വാണിജ്യ മന്ത്രാലയത്തിൻ്റെ വിഭാഗമായ APEDA (അഗ്രികൾച്ചറൽ & പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി) പറയുന്നത് അനുസരിച്ച് ഇന്ത്യ നിലവിൽ ലഹരിപാനീയ കയറ്റുമതിയിൽ ലോകത്ത് 40-ാം സ്ഥാനത്താണ്.

‘ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, പ്രധാന വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യൻ സ്പിരിറ്റുകളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ അതോറിറ്റി ലക്ഷ്യമിടുന്നു.

“അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് 1 ബില്യൺ യുഎസ് ഡോളർ കയറ്റുമതി വരുമാനം പ്രതീക്ഷിക്കുന്നു,” എന്നാണ് ബുധനാഴ്ച ഇത് സംബന്ധിച്ച  പ്രസ്താവനയിൽ പറഞ്ഞത്.

2023-24ൽ രാജ്യത്തിൻ്റെ ലഹരിപാനീയങ്ങളുടെ കയറ്റുമതി 2,200 കോടി രൂപയിലധികമാണ്. യുഎഇ, സിംഗപ്പൂർ, നെതർലാൻഡ്‌സ്, ടാൻസാനിയ, അംഗോള, കെനിയ, റുവാണ്ട എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങൾ.

 ഇന്ത്യ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് യുകെയിൽ ‘ഗോദവാൻ’ ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും എപിഇഡിഎ അറിയിച്ചു. രാജസ്ഥാനിൽ ഉണ്ടാക്കുന്ന ഒരു സിംഗിൾ മാൾട്ട് വിസ്‌കിയാണിത്.

ഒരു ബില്യൺ ഡോളറിൻ്റെ ലക്ഷ്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ വിനോദ് ഗിരി, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞു.

“ഉയർന്ന ഗുണമേന്മയുള്ള വിസ്കി നിർമ്മാതാവ് എന്ന നിലയിൽ ഇന്ത്യയ്ക്ക് പ്രശസ്തി ഉണ്ടാക്കുന്നതിൽ സിംഗിൾ-മാൾട്ട് വലിയ പങ്ക് വഹിക്കുമെങ്കിലും, പ്രീമിയം ഇന്ത്യൻ വിസ്കികളും പ്രീമിയം റമ്മും പോലുള്ള രുചിയിലും വിലയിലും വേറിട്ടുനിൽക്കുന്ന പാനീയങ്ങളിൽ നിന്നാണ് കൂടുതൽ സമ്പത്തും വരുന്നത്.”  എന്നാണ് അദ്ദേഹം പറഞ്ഞത്. യുഎസിലും ആഫ്രിക്കയിലും യൂറോപ്പിലും വലിയ കയറ്റുമതി സാധ്യതയുണ്ടെന്നും ഗിരി കൂട്ടിച്ചേർത്തു.

സംസ്ഥാന എക്സൈസ് നയങ്ങളിൽ കയറ്റുമതി പ്രോത്സാഹനത്തിൻ്റെ ഘടകം ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

India aims to boost beverage exports to $1 billion, focusing on markets like UAE, Singapore, and Africa, with efforts led by APEDA under the ‘Make in India’ initiativ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version