ഒരു വീട് എന്നുള്ള സ്വപ്നം പൂർത്തിയാക്കാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഹോം ലോണുകളുടെ പിറകെയുള്ള നമ്മുടെ യാത്രയും ഈ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി തന്നെയാണ്. ഇത്തരം ഒരു അവസ്ഥയ്ക്ക് സഹായവും ആയിട്ടായിരുന്നു ബെയ്ത്ത് ഹോംസ് ഫോർ എന്ന ബ്രാൻഡിന്റെ രംഗപ്രവേശം. വീട് വയ്ക്കാൻ ആവശ്യമായ തുകയുടെ പകുതി ആദ്യം കൊടുത്ത ശേഷം ബാക്കി വരുന്ന തുക പലിശരഹിത ഇഎംഐ ആയി നൽകുന്ന രീതിയിൽ വീട് വച്ച് തരുന്നു എന്ന ആശയം ആയിരുന്നു ഇവർ മുന്നോട്ട് വച്ചത്. ഇത്തരം ഒരു ആശയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് കുറിച്ച് ഇതിന്റെ സ്ഥാപകനും എംഡിയുമായ ഫസൽ റഹ്മാൻ ചാനൽ ഐ ആമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന സെഗ്‌മെന്റിൽ സംസാരിക്കുകയാണ്. തിരൂരുകാരൻ ആയ ഫസൽ സിവിൽ ഡിപ്ലോമക്കാരൻ ആണ്. ഏഴു വർഷത്തോളം ആയി ഈ മേഖലയിൽ പ്രവർത്തി പരിചയവും അദ്ദേഹത്തിനുണ്ട്.

വീട് വയ്ക്കാൻ ആഗ്രഹമുള്ള ആർക്കൊക്കെ ഹോംസ് ഫോറിനെ സമീപിക്കാം?

വീട് വയ്ക്കാൻ സ്വന്തമായി സ്ഥലമുള്ള ആർക്കും അവർ ഉദ്ദേശിക്കുന്ന വീടിന്റെ ബഡ്‌ജറ്റ്‌ എത്രയാണോ അതിന്റെ പകുതി കൈവശം ഉണ്ടെങ്കിൽ ഞങ്ങളെ സമീപിക്കാം. ഇപ്പോൾ കൂടുതലും എറണാകുളം മുതൽ കണ്ണൂർ വരെയുള്ള നോർത്ത് മേഖല ആണ് ഞങ്ങൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. സാലറി സർട്ടിഫിക്കറ്റ് പോലെയുള്ളവയോ സിബിൽ സ്‌കോറോ ഇതിനു ആവശ്യം ഇല്ല. ഇഎംഐ അടക്കാൻ കഴിയുന്നവരാണ് എന്ന് കമ്പനിക്ക് ബോധ്യപ്പെട്ടാൽ മതിയാകും. ഞങ്ങൾ അതിനു വേണ്ടി ഒരു അന്വേഷണം നടത്താറുണ്ട്.

പലിശ ഇല്ലാത്ത ഇഎംഐ ഒക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് എങ്ങിനെ ലാഭം ഉണ്ടാകും?

ഇൻസ്റ്റാൾമെന്റ് വേണ്ടാത്ത കസ്റ്റമേഴ്‌സും വരാറുണ്ട്. രണ്ടും ചെയ്യുന്നത് കൊണ്ടാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത്. ഞങ്ങൾക്ക് ഇടയ്ക്കൊക്കെ ലഭിക്കുന്ന കംപ്ലീറ്റ് എമൗണ്ട് കൂടി റോൾ ചെയ്തിട്ടാണ് ഇത് മുന്നോട്ട് പോകുന്നത്. ഇതിൽ ഞങ്ങൾക്കുള്ള ലാഭം കൺസ്ട്രക്ഷന്റെ ലാഭം ആണ്. ഏകദേശം മുപ്പതോളം വർക്കുകൾ ഒരു മാസം ലഭിക്കുന്നത്.

സ്ഥലമുള്ള ഒരാൾ വീട് വയ്ക്കാൻ വരുമ്പോൾ അതിന്റെ നടപടികൾ എങ്ങിനെയാണ്?

ആദ്യം ആ പ്ലോട്ടിന് അനുസരിച്ചുള്ള വീടിന്റെ പ്ലാൻ വരയ്ക്കൽ ആണ്. അതിനുശേഷം ബഡ്ജറ്റ് തീരുമാനിക്കുകയും അത് സമ്മതം ആണെങ്കിൽ പിന്നെ എഗ്രിമെന്റ് സൈൻ ചെയ്യൽ ആണ്. പകുതി പണം അഞ്ചോ ആരോ ഘട്ടങ്ങൾ ആയി വർക്ക് തീരുന്നതിനു മുൻപ് തന്നാൽ മതിയാവും. ബഡ്ജറ്റിന് അനുസരിച്ചാണ് ക്യാഷ് തീരുമാനിക്കുന്നത്. ബഡ്ജറ്റിന്റെ പത്ത് ശതമാനം ആണ് ആദ്യം തരേണ്ടത്. ബാക്കി 40 ശതമാനം വർക്ക് തീരുന്നതിന് മുൻപാണ് തരേണ്ടത്. അതിനു ശേഷമുള്ള തുക ആണ് ഇഎംഐ ആയി അടക്കേണ്ടത്. എഗ്രിമെന്റ് ചെയ്യുമ്പോൾ തുക എഴുതിയ ഒപ്പിട്ട ഒരു ചെക്ക് ലീഫും ഒരു പ്രോമിസറി നോട്ടും ആണ് രേഖകൾ ആയി വാങ്ങുന്നത്. ഒപ്പം ഐഡി കാർഡും മാത്രമാണ് വാങ്ങുന്നത്. ഇതിൽ ഒരുപാട് റിസ്കുകൾ ഉണ്ടെങ്കിലും വീട് എന്നുള്ള സ്വപ്നത്തിൽ നിൽക്കുന്ന ആരും ഇതുവരെ ഞങ്ങളെ ചതിച്ചിട്ടില്ല. 40 ഓളം വർക്കുകൾ ലാസ്റ്റ് ഘട്ടത്തിലാണ്. 25 ഓളം വർക്കുകൾ പൂർത്തിയാക്കി കഴിഞ്ഞതുമുണ്ട്. 200 റണ്ണിങ് പ്രോജക്ടുകൾ ഉണ്ട്.

എഗ്രിമെന്റിലെ പോയിന്റുകൾ?

ഏതൊക്കെ ബ്രാൻഡിന്റെ സാധനങ്ങൾ ആണ് വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്നും അതിന്റെ അനുപാതം എന്നിവ ആണ് കൂടുതലും അതിൽ എഴുതുന്നത്. പിന്നീട് ബാക്കി തുക തരാനുള്ള കാലാവധിയും. വീട് പൂർത്തിയാക്കി താക്കോൽ കൊടുത്ത ശേഷമാണ് ബാക്കിയുള്ള 50 ശതമാനം തുകയുടെ ഇഎംഐ ആരംഭിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ഇഎംഐ മുടങ്ങിയാലും സാഹചര്യം മനസിലാക്കാൻ പറ്റുന്നത് ആണ് എങ്കിൽ ഞങ്ങൾ അത് ചെയ്തുകൊടുക്കാറുണ്ട്. പത്ത് വർഷം വീടിന് ഗ്യാരന്റിയും കൊടുക്കുന്നുണ്ട്. ഈ കാലഘട്ടത്തിനുള്ളിൽ വീടിന് ഉണ്ടാകുന്ന എന്ത് കേടുപാടിനും ഞങ്ങൾ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കും. അതുകൊണ്ട് ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല.

ആർക്ക് വേണമെങ്കിലും ഞങ്ങൾ ഇതുവരെ ചെയ്ത ക്ലയന്റുകളെ നേരിട്ട് പോയി കണ്ട് വർക്കുകൾ നോക്കി മനസിലാക്കാവുന്നതാണ്. അതിനുള്ള അവസരം ഞങ്ങൾ തന്നെ ഒരുക്കി കൊടുക്കാറുണ്ട്. ബ്ലാങ്ക് ചെക്കുകൾ അല്ല ഞങ്ങൾ വാങ്ങുന്നത്. പറഞ്ഞ തുക എഴുതി ആണ് ചെക്ക് വാങ്ങുന്നത്. എഗ്രിമെന്റ് എഴുതുന്ന സമയത്ത് നിങ്ങൾക്ക് ഒപ്പം ഒരു വക്കീലിനെ കൂട്ടാവുന്നതാണ്. എല്ലാം വായിച്ച് നോക്കി പൂർണ്ണമായും മനസിലാക്കിയ ശേഷം ഒപ്പിട്ടു തന്നാൽ മതിയാവും. ഓരോ മെറ്റിരിയലും വാങ്ങുമ്പോൾ അത് കസ്റ്റമറുടെ പേരിൽ തന്നെ ബില്ല് ചെയ്താണ് വാങ്ങുന്നത്. അതുകൊണ്ട് സാധനങ്ങളുടെ ബില്ല് അവർക്ക് ഞങ്ങൾ കൈമാറാറുണ്ട്. ഇഎംഐ സ്റ്റാർട്ട് ചെയ്തിട്ട് ആദ്യത്തെ പന്ത്രണ്ട് മാസത്തിനുള്ളിൽ ഇഎംഐ ക്ലോസ് ചെയ്യുകയാണ് എങ്കിൽ 20 ശതമാനം സബ്‌സിഡിയും നൽകും.

Bayt Homes Four offers interest-free EMI options for home construction in Kerala. Founder Fazal Rahman explains how the company helps individuals with land achieve their dream home.

Share.
Leave A Reply

Exit mobile version