ഒബ്‌റോയ് റിയൽറ്റിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വികാസ് ഒബ്‌റോയ്, ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് വ്യവസായികളിൽ ഒരാളാണ്. ഷാരൂഖ് ഖാനൊപ്പം ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മുൻ നടിയും, സൗന്ദര്യ റാണിയുമായ ഗായത്രി ജോഷിയാണ് വികസിന്റെ ഭാര്യ. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത ഗായത്രി കുടുംബജീവിതവും മക്കൾക്കൊപ്പമുള്ള നല്ല നിമിഷങ്ങളുമായി മുന്നോട്ട് പോകുന്ന വീട്ടമ്മയാണ്. ഈ ദമ്പതികൾക്ക് വിഹാൻ, യുവാൻ ഒബ്‌റോയ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ ഒബ്റോയ് റിയാലിറ്റിയുടെ നട്ടെല്ലാണ് വികാസ്. ഏകദേശം  45,000 കോടി രൂപയിലധികം ആസ്തിയുള്ള ഈ ബിസിനസ് സാമ്രാജ്യത്തിന്റെ (ഒബ്റോയ് റിയൽറ്റി ലിമിറ്റഡിന്റെ) ചെയർമാനും, മാനേജിംഗ് ഡയറക്ടറുമാണ് വികാസ് ഒബ്റോയ്. 30 വർഷങ്ങൾക്കു മുമ്പ് വികാസ് ഒബ്റോയിയുടെ പിതാവ് രൺവീർ ഒബ്റോയ് ആണ് കമ്പനിക്കു തുടക്കമിട്ടത്. ഹൗസിംഗ്, കോർപ്പറേറ്റ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങീ വിവിധ റിയൽ എസ്റ്റേറ്റ് സെഗ്മെന്റുകളിലേക്ക് പോർട്ട്‌ഫോളിയോ വളർത്താൻ കമ്പനിക്കു സാധിച്ചു.

വികാസ് ഒബ്‌റോയിയുടെ കാഴ്ചപ്പാട് പരമ്പരാഗത റിയൽ എസ്റ്റേറ്റിന് അപ്പുറത്താണ്. ഒബ്‌റോയ് റിയാലിറ്റിയുടെ പോർട്ട്‌ഫോളിയോയും ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ സ്വാധീനവും കൂടുതൽ വൈവിധ്യവൽക്കരിച്ച് മുംബൈയിലെ ആദ്യത്തെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൻ്റെയും താമസസ്ഥലങ്ങളുടെയും വികസനത്തിന് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. പ്രീമിയം അനുഭവങ്ങൾ നൽകാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയുമായി ഒത്തുചേർന്ന് ഹോസ്പിറ്റാലിറ്റി മേഖലയിൽ പഞ്ചനക്ഷത്ര ആഡംബര സ്ഥാപനമായ മുംബൈയിലെ വെസ്റ്റിൻ ഹോട്ടൽ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഏറ്റെടുക്കലുകളിൽ ഒന്നാണ്.

മുംബൈ യൂണിവേഴ്സിറ്റി, യുഎസ് ഹാർവാർഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വികാസ് ഒബ്‌റോയിയുടെ പഠനം. അദ്ദേഹം ലൈസൻസ് നേടിയ ഒരു പൈലറ്റ് കൂടിയാണ്. സിറസ് എസ്ആർ 22 ടാംഗോ എന്ന സ്വന്തം വിമാനം പറത്തുന്നതും അദ്ദേഹം തന്നെ. യാത്ര, വായന, സ്‌കീയിംഗ് എന്നിവയിൽ അതീവ താൽപ്പര്യമുള്ള വ്യക്തിയാണ് ഒബ്‌റോയ്.

Vikas Oberoi, Chairman and MD of Oberoi Realty, leads one of India’s top real estate firms with a net worth over Rs 45,000 crore. Married to Bollywood actress Gayatri Joshi, Oberoi’s vision extends to luxury hospitality projects like Mumbai’s Ritz-Carlton.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version