സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. നൈപുണ്യവും തൊഴിൽ ലഭ്യതയും, വ്യവസായ സഹകരണം, ഇന്റർ ട്രാൻസ്ഡിസിപ്ലിനറി റിസർച്ച്, പരമ്പരാഗത കോഴ്സുകളുടെ നവീകരണം എന്നിവയിൽ അധിഷ്ഠിതമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. നവംബർ,- ഡിസംബർ മാസങ്ങളിൽ സർവകലാശാലകളിലും കോളേജുകളിലുമായി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.
ഈ ചർച്ചകളുടെ സംക്ഷിപ്ത രൂപവും കോൺക്ലേവിൽ അവതരിപ്പിക്കും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ് ചുമതല.
ആദ്യഘട്ടം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
ഉദ്യമം എന്ന പരിപാടിയുടെ തയ്യാറെടുപ്പുകൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരികയാണ്. എൻജിനിയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ , ഐഎച്ച്ആർഡി എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്. രണ്ടാംഘട്ടം 19, 20 തീയതികളിൽ കൊച്ചിയിലും നടത്തും. കേരളത്തിൽ പഠിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെയും വിദേശവിദ്യാർഥികളുടെയും സംഗമം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെയുംപങ്കെടുപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Kerala’s Higher Education Department is organizing a conclave to enhance the state’s role as a hub for education. The event will focus on employability, industry collaboration, and innovation, with phases in Thiruvananthapuram and Kochi.