2025-ഓടെ രാജ്യത്ത് 11 എക്സ്പ്രസ് വേകളും ഹൈവേകളും നിർമ്മിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2014ൽ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നു. 2024ൽ ഇത് 1.6 മടങ്ങ് വർധിപ്പിച്ച് 1,46,145 കിലോമീറ്ററായി. 2023-24ൽ 12,000 കിലോമീറ്ററിലധികം ദേശീയ പാതകളും എക്സ്പ്രസ് വേകളും നിർമിക്കപ്പെട്ടു.
ഇന്ത്യയിൽ പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത നിർമിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ 11 ഹൈവേകളും എക്സ്പ്രസ് വേകളും കൂടി ഒരുക്കാനുള്ള സമയപരിധി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നീട്ടിയതായി റിപ്പോർട്ട്.
The Ministry of Road Transport and Highways (MoRTH) plans to build 11 new expressways and highways by 2025, totaling 5,467 kilometres. Learn about the key projects and their impact on road connectivity across India.