എന്തിനും ഏതിനും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത് UPI (Unified payment interface ) അധിഷ്ഠിത ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭിം, പേറ്റിഎം തുടങ്ങിയവയാണ്. ഒരു മൊബൈല്‍ നമ്പറോ, Q. R കോഡോ, UPI ഐഡി യോ ഉപയോഗിച്ച് അനായാസം പണമിടപാടുകള്‍ നടത്താം എന്നതാണ് ഇവയെ ഇത്രയും ആളുകൾക്ക് പ്രീയപ്പെട്ടതാകുന്നത്.
എന്നാൽ, പലപ്പോഴും അബദ്ധത്തിൽ ആളുമാറി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ പണം മാറി അയച്ചാല്‍ അത് റീഫണ്ട് ചെയ്യുവാനുള്ള നിര്‍ദേശങ്ങളും റിസർവ് ബാങ്ക്മുന്നോട്ട് വയ്ക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ആപ്പ് കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ സഹായം
അബദ്ധത്തില്‍ പണം മാറി അയച്ചാല്‍ ആദ്യം സഹായം തേടേണ്ടത് ഏത് UPI ആപ്പ് വഴിയാണോ ഇടപാട് നടത്തിയത് അതിന്റെ കസ്റ്റമര്‍ കെയറുമായാണ്. നിങ്ങള്‍ ഉപയോഗിച്ചത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേറ്റിഎം തുടങ്ങി ഏത് സര്‍വീസ് ആണെങ്കിലും അതാത് ആപ്പിനുള്ളില്‍ അവരുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പൊടാനുള്ള സംവിധാനമുണ്ട്. അതുവഴി ആളുമാറി പണമയച്ച വിവരം റിപ്പോര്‍ട്ട് ചെയ്യാനും റീഫണ്ട് ആവശ്യപ്പെടാനും സാധിക്കും.
NPCI പോര്‍ട്ടലില്‍ പരാതിപ്പെടാം
UPI ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ ഭാഗത്തുനിന്നും നടപടി ഒന്നും ഉണ്ടായില്ലെങ്കില്‍ നിങ്ങള്‍ക്ക് NCPI പോര്‍ട്ടലില്‍ പരാതി നല്‍കാവുന്നതാണ്. ഇതിനായി :
npci.org.in എന്ന വെബ്സൈറ്റ് തുറക്കുക. വലതുവശത്തു മുകളിലെ ഓപ്ഷന് ബട്ടനില്‍ ക്ലിക്ക് ചെയ്തു What we do എന്ന ടാബ് തുറക്കുക. ശേഷം UPI എന്നത് ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന സ്ക്രീനില്‍ Dispute Redressal Mechanism എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. Complaint എന്നതിന് താഴെ Nature of transaction എന്ന ഭാഗത്തു നിങ്ങള്‍ ഒരു വ്യക്തിക്ക് അയച്ചതാണോ merchant ന് അയച്ചതാണോ എന്നത് സെലക്ട് ചെയ്യുക, issue എന്നാഭാഗത്തു incorrectly transferred to another account എന്നത് സെലക്റ്റ് ചെയ്യുക. ശേഷം ട്രാന്സാക്ഷന് ഐഡി, തുക, പേയ്മെന്റ് ചെയ്ത തീയതി മുതലായ എല്ലാ വിവരങ്ങളും കൃത്യമായി ഫില്‍ ചെയ്തു നല്കി പരാതി സബ്മിറ്റ് ചെയ്യുക.
ബാങ്കുമായി ബന്ധപ്പെടാം
നിങ്ങളുടെ പരാതി ഇതുവരെയും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്. ബാങ്കിന്റെ ഭാഗത്തുനിന്നും ഭാഗത്തുനിന്നും റീഫണ്ടിങ്ങിനുള്ള നടപടി ഉണ്ടാകുന്നതാണ്.
ബാങ്കിങ് ഓംബുഡ്സ്മാന്റെ സഹായം തേടാം.
മേല്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടും നിങ്ങളുടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങള്ക് 30 ദിവസത്തിന് ശേഷം ബാങ്കിങ് ഓംബുഡ്സ്മാന്റെ സഹായം തേടാം. ഇതിനായി ബാങ്കിങ് ഓംബുഡ്സ്മാന്റെ ഓഫീസിലേക്ക് ഇ- മെയില്‍ വഴിയോ പോസ്റ്റ് വഴിയോ പരാതി സമര്‍പ്പിക്കാവുന്നതാണ്.
Learn how to reverse a wrong UPI transaction and prevent errors with these essential tips. Act quickly and follow the outlined steps to retrieve your funds and ensure a safe UPI experience.