സമ്പത്തും സ്വാധീനവും സമ്പാദിച്ചുകൊണ്ട് ബിസിനസ്സ് ലോകത്തെ പ്രശസ്തരായ വ്യക്തികളായി മാറിയവർ ആണ് മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി എന്നിവർ. അവരുടെ വിജയകരമായ സംരംഭങ്ങൾ കൊണ്ടും തന്ത്രപരമായ നിക്ഷേപങ്ങൾ കൊണ്ടും ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടവരാണ് ഇവരൊക്കെ. സമ്പന്നമായ ജീവിതശൈലിയും വിലയേറിയ നിരവധി സ്വത്തുക്കളുടെ ഉടമസ്ഥതയും ഉണ്ടായിരുന്നിട്ടും ഇവരിൽ ആരും ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ കൈവശം വച്ചിട്ടില്ലെന്നത് ആശ്ചര്യമുളവാക്കുന്ന ഒരു വസ്തുതയാണ്.

നിലവിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കാർ ബെൻ്റ്‌ലി മുൽസാൻ EWB സെൻ്റിനറി എഡിഷനാണ്, ഇതിന് ഏകദേശം 14.5 കോടി രൂപ വിലവരും. ഈ കാർ നിലവിൽ ഉടമസ്ഥതയിലുള്ളത് ബ്രിട്ടീഷ് ബയോളജിക്കൽസ് മാനേജിംഗ് ഡയറക്ടർ വി.എസ്. റെഡ്ഡിയുടെ കൈവശം ആണ്. ബെൻ്റ്‌ലി മുൽസനെയെക്കുറിച്ച് പറയുകയാണെങ്കിൽ, 506 ബിഎച്ച്‌പിയും 1,020 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 6.75 ലിറ്റർ വി8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ബെംഗളൂരുവിൽ വച്ചാണ് റെഡ്ഡി രാജ്യത്തെ ഏറ്റവും വിലകൂടിയ കാർ വാങ്ങിയത്. ഈ കാർ ഒരു സൂപ്പർ ലക്ഷ്വറി സെഡാൻ ആണ്. ശ്രദ്ധേയമായ നിരവധി സവിശേഷതകൾ കൊണ്ട് ഈ കാർ പ്രശംസ നേടുന്നു. 21 ഇഞ്ച് പോളിഷ് ചെയ്ത റേഡിയൻസ് അലോയ് വീലുകൾ, ലാംബ്‌വൂൾ പരവതാനികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കാറിൻ്റെ ആകർഷണം വർധിക്കുന്നത് അതിൻ്റെ വിലയിൽ മാത്രമല്ല, പരിമിതമായ ലഭ്യതയിലും കൂടിയാണ്.

ഇന്ത്യൻ ന്യൂട്രാസ്യൂട്ടിക്കൽസ് വ്യവസായത്തിലെ പ്രമുഖനാണ് റെഡ്ഡി. അദ്ദേഹത്തിൻ്റെ കമ്പനിയായ ബ്രിട്ടീഷ് ബയോളജിക്കൽസ്, ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പോഷകാഹാര നിർമ്മാണ കമ്പനികളിലൊന്നാണ്. വിജയകരമായ ഒരു സംരംഭകൻ എന്നതിലുപരി, റെഡ്ഡി ഒരു ഓട്ടോമൊബൈൽ പ്രേമി കൂടിയാണ്. മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ പ്രമുഖ വ്യവസായികളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ആഡംബര കാർ ശേഖരത്തിൽ തന്നെയാണ് അദ്ദേഹം ഈ ബെൻ്റ്ലിയെ ചേർത്തു വയ്ക്കുന്നത്.

മുകേഷ് അംബാനിയുടെ ആഡംബര കാർ ശേഖരതിലും വിലപിടിപ്പുള്ള കാറുകൾ നിരവധി ഉണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യ നിത അംബാനിയുടെ കസ്റ്റമൈസ്ഡ് പിങ്ക് റോൾസ് റോയ്‌സ് ഫാൻ്റം VIII- ന്റെ വില 12 കോടി രൂപ ആണ്. റോൾസ് റോയ്‌സ് ഗോസ്റ്റ് പോലുള്ള ആഡംബര കാറുകളുടെ ഉടമയാണ് ഗൗതം അദാനി. എന്നാൽ ബെൻ്റ്‌ലി മുൽസനെയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെയൊക്കെ വില കുറവാണ്.

V.S. Reddy, MD of British Biologicals, has become the owner of India’s most expensive car, the Bentley Mulsanne EWB Centenary Edition. Discover the details of this luxury vehicle and Reddy’s impact in the business world.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version