വലിയ നൂലിഴകളുപയോഗിച്ച് പലവിധ പറ്റേണുകളിലൂടെ വ്യത്യസ്ത ഉത്പന്നങ്ങളാക്കിമാറ്റുകയാണ് ഐടിഐ വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി. ആദ്യത്തെ ഒരു ആകാംഷയിൽ യൂട്യൂബിലെ ക്രോഷെ വീഡിയോകൾ കണ്ടു തുടങ്ങിയതാണ്. പിന്നീട് സ്വന്തമായി നിർമ്മിക്കാം എന്ന ആത്മവിശ്വാസം കിട്ടി. തുടർന്നാണ് ബിസ്സിനസ്സ് എന്ന ആശയം മനസ്സിൽ ഉദിച്ചത്. അറേബ്യൻ നാടുകളിലും ഈജിപ്റ്റിലും ആളുകളുടെ ഹോബിയും വരുമാനവുമായിരുന്ന ക്രോഷെ എന്ന മനോഹരമായ ആർട്ട് കേരളത്തിലും നിരവധി സംരംഭക സാധ്യത തുറന്നിടുന്നുണ്ട്. കൗമാരക്കാരിയായ സുബ്ബലക്ഷ്മി ക്രോഷെയെ വരുമാനമാർഗ്ഗമാക്കുമ്പോൾ അത് അസാധാരണമായ കലാരൂപം കൂടിയാകുന്നു.

കളമശ്ശേരിയിലെ പെൺകുട്ടികൾക്കായുള്ള സർക്കാർ ITI യിൽ draughtsman സിവിൽ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് സുബ്ബലക്ഷ്മി.
ചെറായി സ്വദേശിയായ ഈ മിടുക്കി പ്ലസ് ടു കഴിഞ്ഞപ്പോൽ തന്നെ ക്രോഷേ ചെയ്യാൻ തുടങ്ങുകയായിരുന്നു. ക്രോഷയിൽ തുന്നിയെടുക്കുന്ന പാവക്കുട്ടികളും വസ്ത്രങ്ങളും മറ്റും ഇൻസ്റ്റഗ്രാമിലൂടെ സുബ്ബലക്ഷ്മി വിൽക്കുന്നു. ഡിസൈൻ അനുസരിച്ചും വലുപ്പമനുസരിച്ചും മികച്ച വരുമാനം സുബ്ബലക്ഷ്മി എല്ലാ മാസവും നേടുന്നുണ്ട്.
പാവക്കുട്ടികളൊരുക്കി പ്രൊഫഷണലായി ഒരു വരുമാന മാർഗ്ഗം സുബ്ബലക്ഷ്മിക്ക് തുറന്നിട്ടുകൊടുത്തത് ഉദ്യം ഫൗണ്ടേഷന്റെ LEAP എന്ന സംരംഭക പരിപാടിയാണ്. ആശയത്തെ സംരംഭത്തിലേക്ക് എത്തിക്കാൻ സംസ്ഥാനത്തെ ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് ലീപ് ചെയ്യുന്നത്. സംരംഭകത്വവും സ്ക്കില്ലും വികസിപ്പിച്ച് ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് ലീപ്. ഈ സഹായത്തിന്റെ ബലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പഠനകാലത്ത് സംരംഭകത്വത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
സുബ്ബലക്ഷ്മിയുടെ ക്രോഷെ പ്രോഡക്റ്റുകളെ കൂടുതൽ അറിയാനും അവ വാങ്ങാനും +91 90482 92489 എന്ന നമ്പരിൽ ബന്ധപ്പെടാം
Subhalakshmi V T, a Draughtsman Civil student at Government ITI for Women, Kalamassery, has turned her passion for crochet into a growing business. Using thick yarns and unique patterns, she creates and sells handcrafted dolls and clothing through Instagram, earning a steady income each month. Inspired by YouTube tutorials, she began crocheting after completing her Plus Two and soon gained confidence to start her own venture. Her entrepreneurial journey was supported by the LEAP program from UDHYAM Foundation, which helps ITI students develop business skills and launch small ventures.