അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 17000 നോൺ-എസി ജനറൽ, സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). ആകെയുള്ള 82200 കോച്ചുകളിൽ 70% (57200) നോൺ-എസി കോച്ചുകൾ (ജനറൽ, സ്ലീപ്പർ) ആയി വർധിച്ചതായി ലോക്സഭയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. അതേസമയം ഏകദേശം 25000 (30%) എസി ബോഗികൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനറൽ ക്ലാസ് യാത്ര ആവശ്യപ്പെടുന്ന യാത്രക്കാർക്കുള്ള സൗകര്യങ്ങൾ റെയിൽവേ ഗണ്യമായി വർധിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം വിവിധ ദീർഘദൂര ട്രെയിനുകളിൽ 1250 ജനറൽ കോച്ചുകൾ വന്നു. നോൺ-എസി ജനറൽ/സ്ലീപ്പർ കോച്ചുകൾക്കായി റെയിൽവേ പ്രത്യേക നിർമ്മാണ പരിപാടി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു. ഈ നിർമാണ പദ്ധതി പ്രകാരമാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 17000 നോൺ-എസി ജനറൽ, സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കുക.
Indian Railways will add 17,000 non-AC general and sleeper coaches over the next five years to meet passenger demand, says Railway Minister Ashwini Vaishnaw.