കേരളത്തില്‍ ഓടുന്നവയില്‍ യാത്രക്കാര്‍ക്ക് കാലങ്ങളായി ഏറ്റവും പ്രിയപ്പെട്ടത് ജനശതാബ്ദി ട്രെയിനുകളാണ്. തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലും കണ്ണൂര്‍ – തിരുവനന്തപുരം റൂട്ടിലൂമാണ് കേരളത്തിലെ രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. മലയാളികള്‍ക്ക് ഓണ സമ്മാനമായി ഇതിലൊരു ട്രെയിനിന്റെ എല്ലാ കോച്ചുകളും എല്‍എച്ച്ബി ആയി മാറുകയാണ്. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദിയിലാണ് ഈ മാറ്റം വരുന്നത്.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എൽഎച്ച്ബി കോച്ചുകൾ പ്രവർത്തിക്കുന്നത്. സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകൾ ആണ് ഇവ. തിരുവനന്തപുരത്ത് നിന്നുള്ള സർവീസിൽ സെപ്റ്റംബർ 29 മുതലും കണ്ണൂരിൽ നിന്നും തിരിച്ചുള്ള സർവീസിൽ സെപ്റ്റംബർ 30 മുതലും പുതിയ കോച്ചുകൾ ഉപയോഗിച്ച് തുടങ്ങും. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയിലെ കോച്ചുകളെ സംബന്ധിച്ച് യാത്രക്കാർക്ക് നിരവധി പരാതികളാണ് ഉണ്ടായിരുന്നത്. തീരെ മോശം അവസ്ഥയിൽ ഉള്ള കോച്ചുകളിലെ പ്രശ്നങ്ങൾ ഇടയ്ക്ക് റെയിൽവേ അധികൃതർ പരിഹരിക്കുകയും ചെയ്തിരുന്നു.

എൽ എച്ച് ബി കോച്ചുകളിലേക്ക് മാറുന്നതിനു പുറമേ ഈ ട്രെയിൻ പ്രതിദിന സർവീസായി മാറ്റണമെന്ന് ആവശ്യം മുന്നോട്ട് വച്ചിരുന്നു എന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തിരുവനന്തപുരം കോഴിക്കോട് ജലശതാബ്ദി ട്രെയിനിലും അടുത്ത സാമ്പത്തിക വർഷത്തോടെ എൽഎച്ച്ബി കോച്ചുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 

The Kannur-Thiruvananthapuram Jan Shatabdi train is upgrading to LHB coaches, offering safer and more comfortable travel for passengers. Learn about Kerala’s railway upgrades and future plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version